Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും താൻ പുറത്ത് കടന്നിട്ടില്ല, തന്റെ സ്വകാര്യതയെ മാനിക്കണം; വിവാഹ വാർത്തയോട് മീനയുടെ പ്രതികരണം

03 DECEMBER 2022 03:58 PM IST
മലയാളി വാര്‍ത്ത

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി.  ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരഭര്‍ത്താവ് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.

ഭര്‍ത്താവിന്റെ മരണം തീര്‍ത്ത വേദനയില്‍ നിന്നും പതിയെ കര കയറിക്കൊണ്ടിരിക്കുകയാണ് മീന. താരം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തുകയാണ്.  മീന രണ്ടാം വിവാഹത്തിന് തയ്യാറാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍  കഴിഞ്ഞ ദിവസം  സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. 46 കാരിയായ മീന തന്റെ മകള്‍ക്ക് വേണ്ടി വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്നായിരുന്നു  റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് മീന. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട മീന ഭർത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തിൽ നിന്നും താൻ പുറത്ത് കടന്നിട്ടില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും അഭിപ്രായപ്പെട്ടു. മീനയ്ക്ക് പിന്തുണയുമായി സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ രംഗത്തെത്തുന്നുണ്ട്.

വിവാഹത്തിന് നിര്‍ബന്ധിച്ചത് കുടുംബമാണെന്നായിരുന്നു റിപ്പോർട്ടുകൾ. ചെറുപ്പമാണ് മീന, മകളും ചെറു പ്രായമാണ്. ഈ സാഹചര്യത്തില്‍ താരം വീണ്ടും വിവാഹം കഴിക്കുന്നത് നല്ലതായിരിക്കുമെന്ന് കുടുംബം നിര്‍ദ്ദേശിച്ചുവെന്നും ഒടുവില്‍ വീട്ടുകാരുടെ നിരന്തരമുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് മീന വിവാഹത്തിന് തയ്യാറായെന്നുമാണ് റിപ്പോര്‍ട്ടുകള്‍  പറഞ്ഞത്. വരനേയും കണ്ടെത്തിയിയിരുന്നു. മീനയുടെ കുടുംബ സുഹൃത്തായ ബിസിനസുകാരന്‍ ആണ് വരന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്

വര്‍ഷങ്ങളായി മീനയെ അറിയുന്നയാളെയാണ് കുടുംബം താരത്തിനായി കണ്ടെത്തിയതത്രെ . ഇയാള്‍ വിദ്യസാഗറിനേയും പരിചയമുണ്ടായിരുന്നു. അദ്ദേഹവും വിവാഹത്തിന് സമ്മതം മൂളിയെന്നും ഉടനെ തന്നെ വിവാഹമുണ്ടെന്നുമൊക്കെയാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മീനയും വരനുമായി നേരത്തെ തന്നെ പരിചയമുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളുമാണെന്നുമായിരുന്നു റിപ്പോർട്ടുകൾ.  മീനയുടെ പ്രതികരണം പുറത്ത് വന്നതോടെ ഇതെല്ലാം വ്യജവാർത്തകളായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്  

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭർത്താവിന്റെ മരണമുണ്ടാക്കിയ മാനസിക വിഷമം എങ്ങനെ മറികടക്കുന്നു എന്നതിനെ പറ്റി മീന സംസാരിച്ചിരുന്നു. അപ്രതീക്ഷിതമായാണ് ഭർത്താവിന്റെ മരണം സംഭവിക്കുന്നത്. ആകെ തകർന്ന് പോയി. പക്ഷെ സ്വന്തം മനശക്തി തിരിച്ചറിഞ്ഞു. എന്റെ അമ്മ വളരെ ശക്തയായ സ്ത്രീ ആയിരുന്നു. അമ്മയെ കണ്ട് വളർന്ന തനിക്ക് ആ ശക്തി ലഭിച്ചെന്നും മീന പറഞ്ഞു.

പ്രതിസന്ധി നിറഞ്ഞ സമയത്താണ് നമ്മൾ എത്ര ശക്തരാണെന്ന് സ്വയം തിരിച്ചറിയുന്നത്. തന്നെ ആശ്വസിപ്പിക്കാൻ നിരവധി പേർ ചുറ്റും ഉണ്ടായിരുന്നു. സുഹൃത്തുക്കൾ തനിക്ക് വലിയ പിന്തുണ നൽകി. എപ്പോഴും അവരുടെ സാമീപ്യം അറിയിച്ചു. അതിനാൽ തന്നെ ദുഖങ്ങൾ മറക്കാൻ തുടങ്ങിയെന്നും മീന പറഞ്ഞിരുന്നു. പരിചയമില്ലാത്തവർ പോലും തന്നെ ആശ്വസിപ്പിച്ചു. വ്യക്തിപരമായ നഷ്ടം പോലെ അവർ എന്റെ ദുഖത്തിൽ പങ്കുചേർന്നു. ഇത്തരം ഘട്ടങ്ങളിലാണ് ആരെല്ലാം നമുക്ക് ഒപ്പമുണ്ടെന്ന് തിരിച്ചറിയുന്നത്. താൻ അത് നേരിട്ടറിഞ്ഞെന്നും മീന പറഞ്ഞു.

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends