Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കുട്ടികൾ വേണ്ട' എന്ന തീരുമാനം മാറ്റി; ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ആദ്യത്തെ കണ്മണിക്കായി തയ്യാറെടുത്ത് രാം ചരണും ഭാര്യയും...

13 DECEMBER 2022 01:28 PM IST
മലയാളി വാര്‍ത്ത

പത്താം വിവാഹവാര്‍ഷികത്തിന് പിന്നാലെ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച് തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. താന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണെന്ന് ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെ താരം അറിയിച്ചു. ഹനുമാന്‍ ജിയുടെ അനുഗ്രഹത്തോടെ ആദ്യത്തെ കണ്‍മണിക്കായി തയാറെടുക്കുകയാണെന്ന വാര്‍ത്ത പങ്കുവയ്ക്കുന്നുവെന്ന് രാം ചരണ്‍ ട്വിറ്ററില്‍ കുറിച്ചു. രാം ചരണിന്റെ പിതാവ് ചിരഞ്ജീവി പങ്കുവച്ച ചിത്രം റീ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത അറിയിച്ചത്. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് രാം ചരണ്‍. രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ബ്രഹ്‌മാണ്ഡ ഹിറ്റ് ആയതോടെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് രാം ചരണിന്റെ പ്രശസ്തി ഉയരുകയായിരുന്നു.

സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമായ ഉപാസന കാമിനേനിയാണ് രാം ചരണിന്റെ ഭാര്യ. 2012 ജൂണ്‍ 14നായിരുന്നു ഇരുവരേയും വിവാഹം. കഴിഞ്ഞ ദിവസമാണ് ഇവർ ഒരു കുഞ്ഞിനായി കാത്തിരിപ്പിലായിരുന്നു എന്ന വാർത്തകൾ പുറത്ത് വരാൻ തുടങ്ങിയത്. എന്നാൽ അതല്ല സത്യം ഇവർ കുഞ്ഞുങ്ങളെ തന്നെ വേണ്ട എന്ന് വച്ചിരിക്കുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോളേജ് പഠനകാലത്ത് ലണ്ടനിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും എത്തുകയായിരുന്നു.

തുടർന്ന് 2012ൽ ആയിരുന്നു ഇവർ വിവാഹിതരാകുന്നതും. കുറച്ചു നാളുകൾക്ക് മുൻപ് പത്താം വിവാഹവാർഷികം ആഘോഷിച്ച ദമ്പതിമാർ കുട്ടികൾ വേണ്ട എന്ന തീരുമാനം കൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ ആദ്ധ്യാത്മിക ആചാര്യൻ സദ്‌ഗുരുവുമായുള്ള അഭിമുഖത്തിൽ കുട്ടികൾ വേണ്ട എന്ന തങ്ങളുടെ നിലപാട് കുറ്റപ്പെടുത്തലുകൾക്ക് കാരണമാകുന്നു എന്ന് ഉപാസന സദ്ഗുരുവിനോട് തുറന്നു പറഞ്ഞിരുന്നു.

ഉപാസനയുടെ തീരുമാനം ശരിയാണ് എന്ന് സദ്ഗുരു മറുപടിയും നൽകി. നിങ്ങളുടെ തീരുമാനം വളരെ മികച്ച ഒന്നാണ് എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഇതും വാർത്തകളിൽ ഇടം പിടിച്ച കാര്യങ്ങളിൽ ഒന്നായിരുന്നു. മാത്രമല്ല കുട്ടികൾ വേണ്ട എന്ന തീരുമാനമെടുക്കുന്ന ആരോഗ്യവതികളായ എല്ലാ യുവതികൾക്കും താൻ ഒരു അവാർഡ് നൽകാൻ ആലോചിക്കുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. കുട്ടികൾ വേണ്ട എന്ന തീരുമാനമെടുക്കുന്ന ആരോഗ്യവതികളായ എല്ലാ യുവതികൾക്കും താൻ ഒരു അവാർഡ് നൽകാൻ ആലോചിക്കുന്നു എന്നും, അതൊരു വളരെ മികച്ച തീരുമാനം ആണെന്നുമായിരുന്നു സദ്ഗുരുവിന്റെ പ്രതികരണം. മനുഷ്യരുടെ എണ്ണം ലോകത്തിൽ വളരെ കൂടുതലാണ് എന്നതായിരുന്നു ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

 

അതേ സമയം കഴിഞ്ഞവിവാഹ വാർഷികം ആഘോഷിക്കാൻ ഉള്ള രാം ചരണിന്റെയും ഭാര്യയുടെയും ആ യാത്ര സദ്ഗുരുവിന്റെ അടുത്തേക്കായിരുന്നോ എന്നാണ് ഇപ്പോൾ ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്. സിനിമാ നടന്റെ ഭാര്യ എന്നതിലുപരി അറിയപ്പെടുന്ന ഒരു സംരഭകയുമാണ് ഉപാസന.ഹനുമാൻ ജിയുടെ അനുഗ്രഹത്തോടെ ഉപാസനയും രാം ചരണും അവരുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന കാര്യം പങ്കിടുന്നത് ചിരഞ്ജീവി ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends