ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയില്‍ ഇന്ത്യൻ താരങ്ങളും; കത്രീന കൈഫും, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരും ആദ്യ പത്തിൽ പട്ടികയില്‍! ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസിലെ വി....

ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയില്‍ ആദ്യ 10-ൽ ഇടംനേടി ഇന്ത്യൻ താരങ്ങളും. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവരും പട്ടികയില്‍ ഉൾപ്പെട്ടിട്ടുണ്ട്. 2022-ൽ ഏറ്റവുമധികം തിരഞ്ഞ ഏഷ്യക്കാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് ഗൂഗിൾ പുറത്തിറക്കിയിരുന്നത്. സാറാ അലി ഖാൻ, ദിഷാ പടാനി, ജാൻവി കപൂർ, തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ ആദ്യ പത്തില്‍ സ്ഥാനം നേടിയത് കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാരുടെ പേരാണ്.
അതോടൊപ്പം തന്നെ ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ ആദ്യ 10 ഏഷ്യൻ സ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ജനപ്രിയ കൊറിയൻ ബാൻഡ് ബിടിഎസിലെ വി ആണ്. ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചവരാണ് ബിടിഎസ. രണ്ടാം നമ്പർ ഈ ബാന്‍റിലെ തന്നെ ജങ്കൂക്കാണ്. പിന്നീട് മൂന്നാം സ്ഥാനത്ത് അടുത്തിടെ കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി റാപ്പറും ഗായകനുമായ സിദ്ധു മൂസ് വാലയാണ്. ജിമിൻ നാലാം സ്ഥാനത്തും ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അഞ്ചാം സ്ഥാനത്തും എത്തിയിട്ടുണ്ട്.
കൂടാതെ ആറാം സ്ഥാനത്തുള്ളത് ബ്ലാക്ക് പിങ്കിലെ തായ് ഗായിക ലിസയാണ്. കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര എന്നിവർ 7, 8, 9 സ്ഥാനങ്ങളിൽ ഉണ്ട്. എന്നാൽ ഈ പട്ടികയിൽ ഏറ്റവും അവസാനത്തേത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയാണ്.
ആദ്യ പത്തുപേര്‍ ഇവരാണ്
- BTS V
- Jungkook
- Sidhu Moose Wala
- Jimin
- Lata Mangeshkar
- Lisa
- Katrina Kaif
- Alia Bhatt
- Priyanka Chopra
- Virat Kohli
https://www.facebook.com/Malayalivartha

























