Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2-ാം ഭർത്താവിനെ, ആൾക്കൂട്ടത്തിൽ ഇരുത്തി ഉർവശി പറഞ്ഞത് കേട്ടോ..? വൈറലായി വീഡിയോ...

05 JANUARY 2023 12:44 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ഏറെ വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച നായികയാണ് ഉർവശി. കേരളത്തിൽ നിന്നും അഞ്ച് തവണയാണ് മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരം ഉർവശി നേടിയെടുത്തത്. ഇതിൽ മൂന്ന് പുരസ്കാരങ്ങളും തുടർച്ചയായിട്ടായിരുന്നു നടിയെ തേടിയെത്തിയത്. യോദ്ധ, മഴവിൽക്കാവടി ഉൾപ്പെടെയുള്ള സിനിമകളിൽ‌ സഹ നടിയായെത്തിയ ഉർവശി ഈ സിനിമകളിലെ നായികമാരേക്കാൾ പ്രശംസ നേടി. ആറ് വർഷത്തിന് ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയപ്പോഴും നടിക്ക് നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞു.

അച്ചുവിന്റെ അമ്മ, മമ്മി ആന്റ് മി തുടങ്ങിയ സിനിമകളെല്ലാം രണ്ടാം വരവിൽ ഉർവശി അഭിനയിച്ച സിനിമകളായിരുന്നു. വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ഉർവശി വീണ്ടും അഭിനയ രംഗത്ത് സജീവമായത്. നടൻ മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ഇത്. വിവാഹ ശേഷം അഭിനയത്തിന് ഇടവേള നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ മൂലം കരിയർ തുടരേണ്ടി വരികയായിരുന്നെന്നാണ് ഉർവശി മുമ്പൊരിക്കൽ വ്യക്തമാക്കിയത്.

ചെന്നൈയിലെ ബ്യുൽഡറായ ശിവപ്രസാദുമായി 2013ൽ ആയിരുന്നു ഉർവശിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ, തന്റെ കരിയറിലും ജീവിതത്തിലും ഭർത്താവ് നൽകുന്ന പിന്തുണയെ കുറിച്ച് സംസാരിക്കുന്ന ഉർവ്വശിയുടെ വീഡിയോ ശ്രദ്ധനേടുകയാണ്. റെയിൻഡ്രോപ്‌സ് വിമൺ അച്ചീവേഴ്സ് അവാർഡ് നിശയിൽ മികച്ച തമിഴ് നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കവേ ഉർവ്വശി നടത്തിയ ഒരു പ്രസംഗമാണ് ശ്രദ്ധനേടുന്നത്. ഒരു വർഷം മുൻപ് നടന്ന ചടങ്ങിൽ നിന്നുള്ളതാണ് വീഡിയോ.

എന്റെ ഭർത്താവ് ഒന്ന് സ്റ്റേജിൽ വരാൻ പോലും നാണമുള്ള ഒരാളാണ്. ഒരു ഫോട്ടോ എടുക്കാൻ പോലും മടിയാണ്. എന്റെ സഹപ്രവർത്തകർക്കെല്ലാം ഇതറിയാം എന്നാണ് ഉർവ്വശി പറയുന്നത്. ലോക്ക്ഡൗൺ സമയത്തും ഞാൻ ഇത്രയും ചുറുചുറുക്കോടെ നിൽക്കുന്നുവെങ്കിൽ അതിന് ഒരേയൊരു കാരണം എന്റെ ഭർത്താവാണ്. അദ്ദേഹം ഒരു ഗ്രാമത്തിൽ സ്വന്തം കാര്യങ്ങളിലേക്ക് മുഴുകുമ്പോഴും എന്നെ അഭിനയിക്കാൻ പ്രചോദിപ്പിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന് നന്ദി.

എന്നെ നല്ലൊരു നടിയായി വാർത്തെടുത്ത എന്റെ ഗുരു ഭാഗ്യരാജ് സാറിനു നന്ദി. ഈ അവാർഡിന് അർഹയാക്കിയ സുധ മാഡത്തിനും, ബാലാജിക്കും നന്ദി എന്നും ഉർവ്വശി പറയുന്നുണ്ട്. ഉർവ്വശി ഇതെല്ലാം പറയുമ്പോൾ എന്തിനാടീ ഇതൊക്കെ പറയുന്നത് എന്ന ഭാവത്തിൽ ശിവ പ്രസാദ് ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം.

മുപ്പതു വർഷങ്ങൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത മുന്താണി മുടിച്ചു എന്ന സിനിമ റീമേക് ചെയ്യുമ്പോൾ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഉർവ്വശി ആണെന്ന് വേദിയിൽ ഉണ്ടായിരുന്ന പ്രശസ്ത നടനും, സംവിധായകനുമായ ഭാഗ്യരാജ് പറഞ്ഞു. അന്ന് ഉർവശി അഭിനയിച്ചു അത്ഭുതപ്പെടുത്തിയ രംഗങ്ങൾ ഒരു നടി എങ്ങനെ ചെയ്യും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഉർവ്വശിയുമായി വേർപിരിഞ്ഞതിനെ കുറിച്ച് മനോജ് കെ ജയൻ സംസാരിച്ചിരുന്നു. ആ തീരുമാനം കൊണ്ട് ഞങ്ങൾക്ക് നല്ലതല്ലേ ഉണ്ടായുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends