Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രോളുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്...എന്നാല്‍ മറ്റുളളവരെ വേദനിപ്പിക്കുന്നതാകരുതെന്ന് മഞ്ജു വാര്യര്‍

08 JANUARY 2023 10:34 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ ലേഡി സൂപ്പര്‍ സ്റ്റാര്‍. അഭിനയ രംഗത്തുനിന്നും നീണ്ട ഇടവേള എടുത്തെങ്കിലും താരം സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ ഇരുകൈയ്യും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത്. താരം ഇപ്പോള്‍ തന്റെ അഭിനയജീവിതത്തിന്റെ ഭാവി കാര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഒരു പ്രമോഷന്‍ പരിപാടിയില്‍.

ആളുകള്‍ക്ക് മടുത്താല്‍ അഭിനയം നിര്‍ത്തുകയാണ് നല്ലതെന്ന് നടി മഞ്ജു വാര്യര്‍. അങ്ങനെ വന്നാല്‍ ഒരുപക്ഷെ സിനിമയില്‍ കൊറിയോഗ്രാഫറായി വന്നേക്കുമെന്നും താരം പറഞ്ഞു.' തുണിവി ' ന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ സംസാരിക്കുകയായിരുന്നു മഞ്ജു. പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

തന്നെക്കുറിച്ച് വരുന്ന ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്നും, തെറ്റുകള്‍ ആവര്‍ത്തികാതിരിക്കാനും അഭിനയത്തിലെ പിഴവുകള്‍ കണ്ടുപിടിച്ച് തിരുത്താനും ട്രോളുകള്‍ സഹായകമാണെന്നും താരം പറഞ്ഞു. എന്നാല്‍ മറ്റുളളവരെ വേദനിപ്പിക്കുന്നതാകരുത് അവയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു.

'' ട്രോളുകള്‍ ഞാന്‍ ശരിക്കും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയേറ്റിവിറ്റിയെ നമ്മള്‍ അഭിനന്ദിക്കുക തന്നെ വേണം. അടുത്ത പ്രാവിശ്യം അതേ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ട്രോളുകള്‍ ഓര്‍മപ്പെടുത്തും. എന്നാല്‍ മറ്റുളളവരെ വേദനിപ്പിക്കാന്‍ വേണ്ടിയായിരിക്കരുത് ഇവ ഉപയോഗിക്കുന്നത്.അഭിനയത്തെ കുറിച്ച് പറഞ്ഞാല്‍, ഞാന്‍ എന്തായാലും അഭിനയം നിര്‍ത്താന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ പ്രേക്ഷകര്‍ക്ക് നമ്മുടെ അഭിനയം മടുത്ത് തുടങ്ങുമ്‌ബോള്‍ നിര്‍ത്തുന്നതാണ് നല്ലത്. ഒരു പക്ഷെ ഭാവിയില്‍ ഞാനൊരു കൊറിയോഗ്രാഫറായി സിനിമയിലേക്ക് വരുമായിരിക്കും.''

' തുണിവി' നെ കുറിച്ചുളള ചോദ്യത്തിന് ആദ്യമായാണ് ആക്ഷന്‍ ഓറിയന്റടായ സിനിമയില്‍ അഭിനയിക്കുന്നതെന്ന് മഞ്ജു പറഞ്ഞു. തന്നെ അതിലേയ്ക്ക് വിളിച്ച് റിസ്‌ക്കെടുത്തത് സംവിധായകന്‍ വിനോദും അജിത്തുമാണെന്ന് താരം പറഞ്ഞു.

' അസുരന്‍' എന്ന ചിത്രത്തിനു ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ' തുണിവ്' . എച്ച്. വിനോദാണ് സംവിധാനം. അസുരനോട് സാദൃശ്യമുളള കഥാപാത്രങ്ങള്‍ മാത്രം വന്നതുകൊണ്ടാണ് തമിഴില്‍ അഭിനയിക്കാതിരുന്നതെന്നും തുണിവ് വ്യത്യസ്തമായ ചിത്രമാണെന്നും താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends