മേഘ്നയുമായുള്ള ഡിവോഴ്സ് കിട്ടിയത് കുറെയധികം പരിശ്രമങ്ങൾക്ക് ശേഷം: ഡിംപലിന്റെ സഹോദരൻ ഡോണിന് മൂന്നാം വിവാഹം: ആഘോഷമാക്കാൻ കുടുംബം...

ചന്ദനമഴ' എന്ന സീരിയിലൂടെ മലയാളികളുടെ ഉള്ളിൽ സ്ഥാനം പിടിച്ച താരമാണ് മേഘ്‌ന വിന്‍സെന്റ്. ഇപ്പോൾ 'മിസിസ് ഹിറ്റ്‌ലര്‍' എന്ന പരമ്പരയിലൂടെ തിളങ്ങുകയാണ് താരം. താരത്തിനെ വിവാഹം കഴിച്ചത് നടി ഡിംപിലിന്റെ സഹോദരൻ ഡോൺ ആയിരുന്നു, എന്നാൽ അധികനാൾ ഈ ബന്ധം മുന്നോട്ട് പോയില്ല ഇരുവരും പിരിയുകയും ചെയ്യ്തു. മേഘ്‌നയുടെ മുൻ ഭർത്താവായ ഡോണിന്റെ രണ്ടാമത്തെ ഭാര്യ ഡിവൈൻ ആണ്, ഇപ്പോൾ പുതിയ വിശേഷം പങ്കുവെക്കുകയാണ് ഡോണും ഭാര്യ ഡിവൈനും, താനും, തന്റെ ഭർത്താവും ഏറെ നാളായി ആഗ്രഹിച്ച ഒരു കാര്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്.
സഭയുടെ അരമനയിൽ നിന്നും ഡിവോഴ്സ് കിട്ടാത്തതുകൊണ്ട് ഡിവൈനെ ഡോൺ പള്ളിയിൽ വെച്ച് താലികെട്ടാൻ കഴിഞ്ഞില്ല, പള്ളിയിലെ നിയമം അനുസരിച്ചു ഇന്നും ഡോണിന്റെ ഭാര്യ മേഘ്‌ന വിൻസെന്റ് ആണ്, എന്നാൽ ഇപ്പോൾ അരമനയിൽ നിന്നും ഡോണിനും , മേഘ്‌നക്കും ഈ തടസം മാറിക്കഴിഞ്ഞു. അതിനാൽ തങ്ങൾ വീണ്ടും പള്ളികെട്ട് നടത്തുമെന്നാണ് ഡോണും, ഡിവൈനും പറയുന്നത്.
തങ്ങളുടെ വിവാഹ൦ പള്ളിയിൽ നടക്കാഞ്ഞതുകൊണ്ടു തന്നെ തങ്ങൾ പള്ളിയിൽ പോകുകയോ, കുഞ്ഞിന്റെ മാമോദീസാ ചടങ്ങുകൾ പോലും നടത്തിയിരുന്നില്ല ഡോണിന്റെ ഭാര്യ ഡിവൈൻ പറയുന്നു. കുറെയധികം പരിശ്രമങ്ങൾക്ക് ശേഷമാണ് പള്ളിയിൽ നിന്നും ഇങ്ങനൊരു ഡിവോഴ്സ് ലഭിച്ചതെന്നും ഡോണിന്റെ കുടുംബം പറയുന്നു. ഇപ്പോൾ ആരാധകർ പറയുന്നത് മേഘ്‌നയുടെ മുൻ ഭർത്താവ് ഡോൺ മൂന്നാമത് വിവാഹം കഴിക്കുവാണോ, അതിന്റെ ത്രില്ലിൽ ആണലോ കാര്യങ്ങൾ പറയുന്നത് എന്നും പറയുന്നു.
എന്തയാലും വളരെ സന്തോഷത്തിലാണ് ഇപ്പോൾ നടിയുടെ മുൻ ഭർത്താവ് ഡോണിന്റെ കുടുംബാംഗങ്ങൾ. അടുത്തിടെ മേഘ്നയെ കുറിച്ച് ഡോണിന്റെ സഹോദരിയും നടിയുമായ ഡിംപിൾ പ്രതികരിച്ചിരുന്നു. മേഘ്‌നയുമായി സൗഹൃദം ഉണ്ടോയെന്ന ചോദ്യത്തിന് ഡിംപിള്‍ തന്റെ യുട്യൂബ് ചാനൽ വഴിയാണ് മറുപടി നൽകിയത്. 'സൗഹൃദമില്ല.... മേഘ്‌നയെ പിന്നീട് കണ്ടിട്ടില്ല. കോടതിയില്‍ വെച്ച് ഒരു തവണ കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാനായാണ് പോയത്. അന്ന് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ മേഘ്‌നയുമായി ഒരു സൗഹൃദവുമില്ല. സീരിയലും കണ്ടിട്ടില്ല. നേരത്തെ മോഘ്‌ന ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അത് കഴിഞ്ഞുവെന്നുമായിരുന്നു' ഡിംപിള്‍ റോസ് അന്ന് പറഞ്ഞത്.
വളരെ വർഷം മുമ്പ് ഏഷ്യാനെറ്റിൽ സക്സസ് ഫുള്ളായി ടെലികാസ്റ്റ് ചെയ്തിരുന്ന പരമ്പരയായിരുന്നു ചന്ദനമഴ. ഈ സീരിയലിൽ നായിക അമൃതയായിട്ടാണ് മേഘ്ന അഭിനയിച്ചത്. നാട്ടിൻപുറത്തുള്ള നിഷ്കളങ്കയായ പെൺകുട്ടിയായി മികച്ച പ്രകടനവും മേഘ്ന കാഴ്ചവെച്ചു. വർഷങ്ങൾ ഏറെ പിന്നിടുകയും മേഘ്നയുടെ അഭിനയ ജീവിത്തതിൽ പുതിയ സീരിയലുകൾ സംഭവിക്കുകയും ചെയ്തു. പക്ഷെ അമൃതയ്ക്ക് ലഭിച്ച അത്രത്തോളം സ്വീകാര്യത മറ്റൊരു സീരിയലിലൂടെയും മേഘ്നയ്ക്ക് നേടാൻ സാധിച്ചില്ല. മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി സീരിയലുകൾ മേഘ്ന ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























