നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാതര്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാതര്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. പാലാരിവട്ടത്തെ വീട്ടിലാണ് കാറിലെത്തിയ രണ്ട് പേരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തെക്കുറിച്ച് നടന്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. സംഘാംഗങ്ങള്‍ മദ്യപന്മാരാണെന്നും പരാതിയില്‍ പറയുന്നു.
സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കൊല്ലം സ്വദേശിയായ ആളെ തിരിച്ചറിഞ്ഞതായും ഇയാളെ ഉടന്‍ ചോദ്യം ചെയ്യുമെന്നും സിഐ പറഞ്ഞു. ദിവസങ്ങള്‍ക്കു മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ ബാലയുടെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തതായി ബാല പറഞ്ഞു.
കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഇവര്‍ വീട്ടിലെത്തിയത്. ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha


























