മാളികപ്പുറം വിജയമായതിന് പിന്നില്‍ അയ്യപ്പന്റെ അനുഗ്രഹമെന്ന് ഉണ്ണി മുകുന്ദന്‍

മാളികപ്പുറം വിജകരമായി പ്രദർശനം തുടരുകയാണ്. വിജയമായതിന് പിന്നില്‍ സാക്ഷാല്‍ അയ്യപ്പന്റെ അനുഗ്രഹമാണെന്ന് ഉണ്ണി മുകുന്ദന്‍ . ചിത്രം ഏറ്റവും നന്നാക്കണമെന്ന് മാത്രമാണ് ആഗ്രഹിച്ചത് . അതിനായി തുടര്‍ച്ചയായി റിവ്യൂസ് വായിച്ചു കൊണ്ടെയിരുന്നു . ശബരിമല വിവാദങ്ങള്‍ വന്ന സമയത്ത് ഏറെ വിഷമമായിരുന്നു . അത് ഏറെ വേദനിപ്പിച്ചു . ഇങ്ങനെയൊക്കെ വന്നല്ലോയെന്ന് ആലോചിച്ചു .
മാളികപ്പുറം എന്ന ചിത്രത്തിലൂടെ തനിക്ക് കിട്ടുന്നത് അയ്യപ്പനോടുള്ള സ്നേഹമാണ് . അതിന്റെ ഒരു ശതമാനം മാത്രമാണ് തനിക്ക് കിട്ടുന്നത് . പലരും പറഞ്ഞിരുന്നു ഇത് തന്റെ ഭാഗ്യമാണെന്ന് . അത് തന്നെയാണ് തോന്നുന്നത് . ഇത് ഒരു ഭാഗ്യം തന്നെയാണ് . ഈ വിജയത്തിനു പിന്നിലും അയ്യപ്പന്റെ അനുഗ്രഹമുണ്ട്.ഓഡിയോ ലോഞ്ചില്‍ തന്നെ പറഞ്ഞിരുന്നു . തന്റെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഈ ചിത്രം ഉണ്ടാകുമെന്ന് .
സിനിമകള്‍ക്ക് റിവ്യൂ ചെയ്യാന്‍ പണം കൊടുത്ത് ചിത്രം കണ്ട എല്ലാവര്‍ക്കും അവകാശമുണ്ട് . എന്നാല്‍ അത് വ്യക്തിപരമായ ആക്രമണമാകരുത് . അത്തരം റിവ്യൂസ് ഒക്കെ കാണുന്നുണ്ട് . റിയാക്‌ട് ചെയ്യാന്‍ അറിയാഞ്ഞിട്ടല്ല . പക്ഷെ അഭിപ്രായം പറയാനുള്ള സ്വാതന്ത്യ്രം എന്നത് നമ്മുടെ രാജ്യത്തെ മനോഹരമായ ഒരു രീതിയാണ് . എന്നാല്‍ അത് മാന്യമായ രീതിയില്‍ വിനിയോഗിക്കുമ്ബോഴാണ് അതിന് ഭംഗി കൂടുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























