Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിഖിലേട്ടൻ റൊമാന്റിക്കല്ല... കുറച്ചൊക്കെ എക്സ്പ്രസീവാകമല്ലോ! വിവാഹ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് നിഖിലും, രമ്യയും!

17 JANUARY 2023 04:14 PM IST
മലയാളി വാര്‍ത്ത

ഗായകനായും അവതാരകനായും മലയാളികളെ കയ്യിലെടുത്ത ഇഷ്ട്ട താരമാണ് നിഖിൽ. സിങ് ആന്‍ഡ് വിന്‍ പരിപാടിയില്‍ നിമ്മിയായിരുന്നു നിഖിലൊപ്പമുണ്ടായിരുന്നത്. ഇവരായിരിക്കും വിവാഹിതർ ആകുന്നത് എന്നായിരുന്നു  എല്ലാവരും ആദ്യം കരുതിയിരുന്നത്. എന്നാല്‍ അതിനിടയിലാണ് രമ്യയും നിഖിലും പ്രണയത്തിലായതും വിവാഹം ചെയ്യാനായി തീരുമാനിച്ചതും. ഇപ്പോഴിതാ താരം തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ്. ദുബായ് എന്ന ചിത്രത്തിലൂടെയായിരുന്നു നിഖില്‍ പിന്നണിഗാനരംഗത്തേക്ക് എത്തിയത്. വിവാഹത്തിന് ശേഷം കുടുംബസമേതമായി സെറ്റിലായതും ദുബായിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി ദുബായില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയിരുന്നു.

അത് ആസ്വദിക്കും മുമ്പാണ് കൊവിഡ് വന്നത്. അതോടെ അത് പൂട്ടി. ആങ്കറിങ്ങ് എന്ന് പറഞ്ഞാല്‍ ഒരുകാലത്ത് രമ്യയായിരുന്നു. സാരിയൊക്കെയണിഞ്ഞ് മലയാളത്തനിമയോടെയാണ് രമ്യ എത്താറുള്ളത്. ആങ്കറിങ്ങിലേക്ക് ആഗ്രഹിച്ച് വന്നയാളല്ലെന്നും സാഹചര്യങ്ങളുടെ നിര്‍ബന്ധം കാരണം വന്നതാണെന്നും പിന്നെ ചെയ്ത് തുടങ്ങിയപ്പോള്‍ അത് ഇഷ്ടമായെന്നായിരുന്നു എന്നാണ് മുമ്പൊരിക്കൽ രമ്യ പറഞ്ഞത്. അവതാരകയായി മുന്നേറിയിരുന്ന സമയത്ത് നിരവധി സിനിമയിലേക്ക് അവസരം ലഭിച്ചിരുന്നു. വിവാഹ ശേഷവും അഭിനയിക്കാനുള്ള ക്ഷണമുണ്ടായിരുന്നു. അഭിനയിക്കണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. അതേക്കുറിച്ചൊന്നും ഗൗരവകരമായി ആലോചിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞിട്ടുണ്ട്.

ഇരുവർക്കും ഒരു മകളാണുള്ളത്. ഇപ്പോഴിത ഒരു യൂട്യൂബിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ചും മകളെ കുറിച്ചുമെല്ലാം രമ്യയും നിഖിലും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. കല്യാണമെ വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. കല്യാണം കഴിച്ച ആരോട് ചോദിച്ചാലും അവർ പറയും. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ആ തോന്നൽ വരും. പക്ഷെ പ്രേമിച്ചുകൊണ്ടിരിക്കുമ്പോൾ എന്തായാലും കെട്ടിയിട്ടെ അ‍ടങ്ങുവെന്നുള്ളൊരു ചിന്തയായിരിക്കും. നിഖിലേട്ടൻ ഭയങ്കര ട്രെഡീഷണലാണ്.

മകൾ അച്ഛനോടാണ് അറ്റാച്ച്മെന്റ് കൂടും. മകളുടെ മുമ്പിൽ നിഖിൽ നല്ല അനുസരണയുള്ള കുട്ടിയാണ്. നിഖിലിന്റെ ഒരു നമ്പറും മകൾക്ക് മുമ്പിൽ നടക്കില്ല. സഹോദരങ്ങളില്ലാത്തതിൽ മകൾക്ക് ഭയങ്കര വിഷമമാണ്. അടുത്തിടെ അവൾ അവളുടെ സുഹൃത്തുക്കളോട് പറയുന്നത് കേട്ടു അവൾക്ക് സഹോദരങ്ങളില്ല. അതുകൊണ്ട് അവളുടെ അപ്പയാണ് അവളുടെ സഹോദരനെന്ന്. ഒട്ടും പ്രിപ്പേഡ് അല്ലാതെ പ്രോഗ്രം ചെയ്യാറില്ല. ലൈഫിൽ വന്ന അവസരങ്ങൾ ഞാനും നിഖിലും വേണ്ട വിധം ഉപയോഗിച്ചിട്ടില്ല. നിഖിലേട്ടൻ റൊമാന്റിക്കല്ല. കുറച്ചൊക്കെ എക്സ്പ്രസീവാകമല്ലോ. അതുപോലും നിഖിൽ ചെയ്യില്ലെന്നാണ് രമ്യ പറയുന്നത്.

ഞാൻ മാരീഡ് മാൻ മെറ്റീരിയലല്ല. എനിക്ക് ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല. എന്റെ ലൈഫിൽ ഒരുപാട് അപ്പ്സ് ആന്റ് ഡൗൺസ് ഉണ്ടായിട്ടുണ്ട്. അതിലെല്ലാം രമ്യ ഒരുപാട് അനുഭവിക്കേണ്ടി വരികയും ചെയ്യും. മകൾക്ക് മുന്നിലാണ് ഞാൻ തോറ്റുകൊടുക്കുന്നത്. എന്തെങ്കിലും അടുത്തുകൂടെ പോയാൽ വരെ രമ്യ പിണങ്ങും. മൂന്ന് ദിവസമൊക്കെ മുഖം വീർപ്പിച്ച് നടക്കും. നിസാര കാര്യത്തിനായിരിക്കും മൂന്ന് നാല് ദിവസം നീളുന്ന രമ്യയുടെ പിണക്കം.

 

പെട്ടന്ന് കയറി പാടാൻ പറയുമ്പോൾ പാടാൻ കഴിയാതെ വന്നിട്ടുണ്ട്. ഞാൻ ആങ്കർ അല്ല. ആ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തി വിളിക്കുന്നത് തന്നെ നാണക്കേടാണ്. കടിച്ചാൽ പൊട്ടാത്ത വാക്കൊന്നും പറയാൻ എനിക്ക് പറ്റില്ല. രമ്യ ഭയങ്കര പൈങ്കിളിയാ...ഞാൻ പൈങ്കിളി അല്ല. സ്ഥിര വരുമാനം ഇല്ലാത്തത് ചിലപ്പോഴൊക്കെ വിഷമിപ്പിച്ചിട്ടുണ്ട്. എന്റെ പ്രൊഫഷൻ എനിക്കിഷ്ടമാണെങ്കിലും ചിലപ്പോഴൊക്കെ തകർച്ചകൾ വരും എന്നായിരുന്നു നിഖിൽ മനസ് തുറന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends