തമന്നയും വിജയ് വര്‍മ്മയും ഒരുമിച്ച് ഒരേ വേദിയില്‍ മനസ് തുറന്നു

തമിഴിലും തെല്ലുങ്കിലും ഹിന്ദിയിലും തിളങ്ങി നില്‍ക്കുന്ന തമന്നയും ബോളിവുഡ് താരം വിജയ് വര്‍മ്മയും തമ്മിലുളള ചിത്രങ്ങൾ വൈറൽ. തമന്നയുടെ ബെര്‍ത്ത്‌ഡേ ഫങ്ഷനില്‍ ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ പ്രചരിക്കുന്നതോടെയാണ് ഈ അഭ്യൂഹങ്ങളുടെ തുടക്കം.
പിന്നീട് വിമാനത്താവളത്തില്‍ വച്ച് ഇരുവരും പാപ്പരാസി ക്യാമറകള്‍ പകര്‍ത്തിയതോടെ പ്രണയം ആരാധകര്‍ ഉറപ്പിച്ചിരുന്നു. അതേ സമയം ന്യൂ ഇയര്‍ രാത്രിയില്‍ ഇരുവരും ചുംബിക്കുന്നത് എന്ന് പറയുന്ന വീഡിയോയും വൈറലായിരുന്നു. എന്നാല്‍ ഗോവയിലെ അവധി ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ തമന്ന പങ്കുവച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും വിജയയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.
ഇപ്പോഴിതാ, ഇരുവരും ഒന്നിച്ച് ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ബോളിവുഡ് പാപ്പരാസി യോഗന്‍ ഷായുടെ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമന്നയും വിജയയും ഇഎല്‍എല്‍ഇ ഗ്രാജ്വേറ്റ്‌സ് 2022 എന്ന ഫാഷന്‍ പരിപാടിയില്‍ ആണ് താരജോഡികള്‍ എത്തിയത്.
ഇവര്‍ തമ്മില്‍ കുശലം ചോദിക്കുന്നതും ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. നടി നീല നിറത്തിലുളള മിഡി വസ്ത്രത്തിലും വിജയ് മള്‍ട്ടി-കളര്‍, പ്രിന്റഡ് പാച്ച് വര്‍ക്കുളള ഹുഡി ടീ ഷര്‍ട്ടിലാണ് എത്തിയത്.
https://www.facebook.com/Malayalivartha


























