Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്യാണത്തിന് മുൻപ് ചെറുക്കന്റെ വീട്ടിൽ പോയാൽ കുഴപ്പമുണ്ടോ? ചെക്കന്‍കാണലുമായി നടി മാളവിക

17 JANUARY 2023 10:02 PM IST
മലയാളി വാര്‍ത്ത

നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസ് ആണ് ചർച്ചകളിൽ നിറയെ.  റിയാലിറ്റി ഷോകളിലൂടെ ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവന്ന മാളവിക നായികാ നായികന്‍ എന്ന ഷോയിലൂടെയാണ് കൂടുതല്‍ പ്രശസ്തയാവുന്നത്. ഇപ്പോള്‍ പരമ്ബരകളിലും ടിവി ഷോകളിലും സമൂഹമാദ്ധ്യമങ്ങളിലുമെല്ലാം സജീവമായ നടിയുടെ വിവാഹ വിശേഷങ്ങളാണ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

നായികാ നായികന്‍ എന്ന ഷോയില്‍ സഹതാരമായിരുന്ന തേജസുമായാണ് മാളവികയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. തേജസുമായി നേരത്തെ പരിചയമുണ്ടെങ്കിലും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണിതെന്ന് മാളവിക വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പെണ്ണുകാണല്‍ ചടങ്ങും മറ്റ് വിശേഷങ്ങളും നടി പങ്കുവയ്‌ക്കുകയും ചെയ്തു.

ഇതിന് ശേഷം മാളവിക പങ്കുവച്ച വീഡിയോ നടിയുടെ ആരാധകര്‍ മാത്രമല്ല, സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്. 'ചെക്കന്‍ കാണല്‍' എന്ന തലക്കെട്ടോടെയാണ് നടി വീഡിയോ പങ്കുവച്ചത്. വിവാഹമുറപ്പിച്ചതിന് ശേഷം മാളവികയുടെ വീട്ടിലേക്ക് പയ്യനും വീട്ടുകാരും വന്ന് കണ്ടത് പോലെ തേജസിന്റെ വീട്ടിലേക്ക് മാളവികയും കുടുംബവും ചെല്ലുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

സാധാരണയായി വിവാഹമുറപ്പിച്ചു കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വരന്റെ വീട്ടിലേക്ക് പോകാറില്ല. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മാത്രമാണ് വരന്റെ വീടും സാഹചര്യവും നേരില്‍ ചെന്ന് കണ്ട് അന്വേഷിക്കുക. 'വിവാഹത്തിന് ശേഷം മാത്രം പെണ്‍കുട്ടിയെ ചെക്കന്റെ വീട്ടിലേക്ക് കയറ്റുക' എന്ന കാലങ്ങളായി തുടരുന്ന 'നാട്ടുനടപ്പാണ്' മാളവികയുടെ വീഡിയോ പുറത്തുവന്നതോടെ ചര്‍ച്ചയാവുന്നത്.

വിവാഹത്തിന് ശേഷം താമസിക്കാന്‍ പോകുന്ന വീടും പരിസരവും കാണാന്‍ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ക്ക് ഒഴികെ ബാക്കിയെല്ലാവര്‍ക്കും അവസരം ലഭിക്കുന്നുവെന്നതാണ് കേരളത്തിലെ 'സോ കോള്‍ഡ് നാട്ടുനടപ്പ്'. കാലം മാറിയിട്ടും, വിദ്യാസമ്ബന്നരായ തലമുറ വന്നിട്ടും ഇക്കാര്യത്തില്‍ പരിഷ്‌കാരം വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രബുദ്ധത നാഴികയ്‌ക്ക് നാല്പതുവട്ടം വിളിച്ചോതുന്ന മലയാളികള്‍ ഇപ്പോഴും പയ്യന്റെ വീട് വിവാഹത്തിന് മുമ്ബ് വധു കാണുന്നതിന് എതിരാണ്. സെലിബ്രിറ്റികള്‍ക്കിടയിലും സമ്ബന്നര്‍ക്കിടയിലും മാത്രം ഇത്തരം മാറ്റങ്ങള്‍ വന്നുതുടങ്ങിയാല്‍ മതിയോ എന്നും സാധാരണക്കാര്‍ക്കിടയില്‍ ഈ മാറ്റം എന്ന് വന്നുതുടങ്ങുമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ സബ്‌സ്‌ക്രൈബേഴ്‌സിനും ആരാധകര്‍ക്കും വേണ്ടി മാളവിക കൃഷ്ണദാസ് പങ്കുവച്ചതായിരുന്നു വീഡിയോ എങ്കിലും ചെക്കന്റെ വീടുകാണലിനെ കുറിച്ച്‌ കേരളം മുഴുവന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends