Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാദിർഷയുടെ മക്കളുമായി നമിതയുടെ കഫേ ഷോപ്പ് ഉദ്ഘാടനത്തിന് തിരി തെളിക്കാൻ എത്തി മീനാക്ഷി ദിലീപ്:- മൈക്ക് വാങ്ങാൻ മടിച്ച മീനാക്ഷിയുടെ വീഡിയോ വൈറൽ....

18 JANUARY 2023 04:15 PM IST
മലയാളി വാര്‍ത്ത

ഒരു വലിയ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് നമിത ഈയിടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ നമിത പ്രമോദ് ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ ആ സന്തോഷം വെളിപ്പെടുത്തിയിരിക്കുകയാണ് നമിത. പനമ്പള്ളി നഗറിൽ പുതിയ റസ്റ്ററന്റുമായാണ് നടി എത്തിയത്. സമ്മർടൗൺ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ ഉദ്ഘാടനത്തിന് തിരി തെളിക്കാൻ മീനാക്ഷി ദിലീപ് അടക്കം നമിതയുടെ അടുത്ത സുഹൃത്തുക്കൾ എത്തിയിരുന്നു. അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവരും നമിതയ്ക്ക് ആശംസകളുമായി നേരിട്ടെത്തി.

നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്. സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ഉദ്ഘാടനവേളയിൽ നമിത പറയുകയുണ്ടായി. വസ്ത്രവ്യാപാരരംഗത്തും നൃത്ത രംഗത്തും വിജയം നേടിയ നടിമാർ മലയാളത്തിൽ സജീവമാണ്. എന്നാൽ അതിൽ നിന്നൊക്കെ മാറി ചിന്തിച്ചാണ് തന്റെ സ്വപ്ന പദ്ധതിയുമായി നമിത എത്തുന്നത്. 2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്.

 

തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.

അഭിനേത്രിയല്ലെങ്കിലും മീനാക്ഷി ദിലീപും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. അച്ഛനും അമ്മയ്ക്കും പിന്നാലെയായി മകളും സിനിമയിലേക്കെത്തുമോ എന്നായിരുന്നു ഒരുകാലത്ത് ആരാധകര്‍ ചോദിച്ചിരുന്നത്. അഭിനയമല്ല ഡോക്ടറാവാനാണ് മകള്‍ ആഗ്രഹിക്കുന്നതെന്ന് ദിലീപ് വ്യക്തമാക്കിയതോടെയായിരുന്നു ചര്‍ച്ചകള്‍ അവസാനിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മീനാക്ഷി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

താരങ്ങളില്‍ ചിലരൊക്കെ മീനാക്ഷിയുമായി അടുത്ത സൗഹൃദമുള്ളവരാണ്. ദിലീപിന്റെ ഭാഗ്യനായികമാരിലൊരാളായ നമിത പ്രമോദ് മീനാക്ഷിയുടെ അടുത്ത സുഹൃത്താണ്. തുടക്കത്തില്‍ മീനാക്ഷിയെക്കുറിച്ച് തനിക്ക് തെറ്റിദ്ധാരണകളുണ്ടായിരുന്നുവെന്നും പിന്നീടാണ് അത് മാറിയതെന്നും നമിത അടുത്തിടെ പറഞ്ഞിരുന്നു. മീനാക്ഷി അഹങ്കാരിയാണെന്ന തെറ്റിദ്ധാരണയായിരുന്നു നമിതയ്ക്ക്.

 

സൗണ്ട് തോമ സെറ്റില്‍ വന്നപ്പോള്‍ മീനാക്ഷി നമിതയോട് അധികം സംസാരിച്ചിരുന്നില്ല. എന്തൊരു ജാഡയാണെന്നായിരുന്നു അന്ന് താന്‍ മീനാക്ഷിയെക്കുറിച്ച് മനസില്‍ പറഞ്ഞതെന്ന് നമിത പറയുന്നു. ഇടയ്ക്ക് ഒന്ന് നോക്കി ചിരിച്ചതല്ലാതെ വേറൊന്നും സംസാരിച്ചില്ലായിരുന്നു. അടുത്ത് ഇടപഴകിയപ്പോഴാണ് തെറ്റിദ്ധാരണ മാറിയത്. ഹോട്ട് ചോക്ലേറ്റായിരുന്നു മീനാക്ഷിയേയും നമിതയേയും അടുപ്പിച്ചത്.

ഫ്‌ളൈറ്റില്‍ സുന്ദരനായൊരു കക്ഷിയുണ്ടായിരുന്നു. കഴിക്കാന്‍ വേണ്ടിയും അവനെ കാണാനുമായി ഹോട്ട് ചോക്ലേറ്റ് വാങ്ങുകയായിരുന്നു ഞങ്ങള്‍. നാദിര്‍ഷക്കയുടെ ഇളയ മകളായ ഖദീജയാണ് ഞങ്ങളോട് അവന്റെ പേര് നോക്കാനായി പറഞ്ഞത്. സാഹീല്‍ എന്നോ മറ്റോ ആയിരുന്നു അവന്റെ പേര്. അന്നാണ് മീനാക്ഷിയുമായി താന്‍ ശരിക്കും പരിചയത്തിലായതെന്നായിരുന്നു നമിത പറഞ്ഞത്.

പൊതുവെ ആത്മമിത്രങ്ങളിലൊന്നും വിശ്വാസമില്ലാതിരുന്ന താന്‍ അത് മാറ്റിയത് നമിതയെ പരിചയപ്പെട്ടതോടെയാണെന്ന് നേരത്തെ മീനാക്ഷി പറഞ്ഞിരുന്നു. എന്റെ ജീവിതത്തിലെ മുത്തുമണിയാണ് മീനൂട്ടി എന്നായിരുന്നു നമിത പറഞ്ഞത്. നാദിര്‍ഷയുടെ മകളായ ആയിഷയുടെ വിവാഹത്തില്‍ ഇരുവരും ഒന്നിച്ച് ഡാന്‍സ് ചെയ്തിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോയും അന്ന് വൈറലായിരുന്നു. വിശേഷ ദിനങ്ങളിലൊക്കെ പോസ്റ്റുമായി ഇവരെത്താറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends