പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡി ജിസ്മയുടെയും വിമലിന്റെയും വിവാഹ ചിത്രങ്ങള്‍ വീണ്ടും വൈറല്‍

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ജോഡിയാണ് ജിസ്മയും വിമലും. ഇവരുടെ വിവാഹ ചിത്രങ്ങള്‍ വീണ്ടും വൈറല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരുടേയും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ക്രിസ്തീയ ആചാരപ്രകാരവും വിവാഹിതരായിരിക്കുകയാണ് ഇരുവരും.
ജിസ്മ- വിമല്‍ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത 'ആദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരീസും ഇരുവരുടെയും സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ഷോര്‍ട്‌സ് വീഡിയോകളിലൂടെയാണ് ജിസ്മയും വിമലും ആരാധകരുടെ മനസിലിടം നേടിയത്.
ജിസ്മ വിമല്‍ എന്ന ഇവരുടെ യൂട്യൂബ് ചാനലും വൈറലാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിമല്‍ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചത്. പുതിയ എപ്പിസോഡിന്റെ ചിത്രങ്ങളാണോയെന്ന് ആരാധകര്‍ അന്ന് സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ വിവാഹിതരായി എന്ന വാര്‍ത്തയും ഇരുവരും പങ്കുവെയ്ക്കുകയായിരുന്നു
https://www.facebook.com/Malayalivartha


























