മാളവികയുടെ ഗ്ലാമർ ചിത്രം പങ്കുവച്ച് ആരാധകൻ; താരത്തിന്റെ കിടിലം മറുപടി

കമന്റ് ഇടുമ്പോൾ സൂക്ഷിച്ചു ഇടണം. ക്രിസ്റ്റി എന്ന പുതിയ സിനിമയെ കുറിച്ചുള്ള കമന്റിന് പ്രതികരിച്ച് മാളവിക മോഹനൻ. ' ഇത് മാത്യൂ എങ്ങനെ കെെകാര്യം ചെയ്യുമെന്ന് മാളവികയുടെ ഗ്ലാമർ ചിത്രവും ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ച് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്. പിന്നാലെ 'മാത്യൂ നന്നായി കെെകാര്യം ചെയ്തിട്ടുണ്ടെന്ന് മാളവിക പോസ്റ്റിന്റെ താഴെ കുറിക്കുകയായിരുന്നു. 'പോസ്റ്റർ കണ്ടിട്ട് പ്രായമായ സ്ത്രീയും കൗമരക്കാരനുമായുള്ള പ്രണയ കഥ പോലെ തോന്നി. അത് മാത്യൂവിന് കെെകാര്യം ചെയ്യാൻ കഴിയുമോ എന്ന സംശയമാണ് ചോദിച്ചതെന്ന്' പോസ്റ്റ് പങ്ക് വച്ച പേജിന്റെ ഉടമ മാളവികയുടെ മറുപടിയ്ക്ക് വിശദീകരണം നൽകി.
മാത്യൂ തോമസ്, മാളവിക മോഹനൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആൽവിൻ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ക്രിസ്റ്റി'. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആർ ഇന്ദുഗോപനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രമേയത്തെ സംബന്ധിച്ച് യാതൊരു വിവരങ്ങളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. 'ക്രിസ്റ്റി' ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തും.ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ. എസ്. കുറുപ്പ് ,വീൻ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് മറ്റ് താരങ്ങൾ.
https://www.facebook.com/Malayalivartha


























