ചുരുക്കപ്പട്ടികയില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍... ഓസ്കര് നാമനിര്‍ദേശ പ്രഖ്യാപനച്ചടങ്ങ് യു.എസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ ഇന്ന് നടക്കും...
![](https://www.malayalivartha.com/assets/coverphotos/w657/277306_1674525598.jpg)
ചുരുക്കപ്പട്ടികയില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍... ഓസ്കര് നാമനിര്‍ദേശ പ്രഖ്യാപനച്ചടങ്ങ് യു.എസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാവിലെ 8.30-നാണ് പരിപാടി.
ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക് ചോയ്സ് എന്നീ പുരസ്കാരപ്പെരുമകളില്‍ നില്ക്കുന്ന 'ആര്.ആര്.ആര്', 'ചെല്ലോ ഷോ', 'ഓള് ദാറ്റ് ബ്രീത്ത്സ്', 'ദ എലിഫന്റ് വിസ്പേഴ്സ്' എന്നിവയാണവ.
മികച്ച ഗാന വിഭാഗത്തിലാണ് എസ്.എസ്. രാജമൗലിയുടെ ആര്.ആര്.ആറിന്റെ പ്രതീക്ഷ. ഇതിലെ 'നാട്ടു നാട്ടു 'എന്ന തകര്പ്പന്പാട്ട് അവതാര്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുമായാണ് മത്സരിക്കുന്നത്. കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്കര് നേടിയ ബ്രിട്ടീഷ് നടന് റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ് വില്യംസും ചേര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക.
മാര്‍ച്ച് 12-നാണ് ഏവരും കാത്തിരിക്കുന്ന അന്തിമ പുരസ്കാര പ്രഖ്യാപനം. ലോസ് ആഞ്ജലിസ് ഒവേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് ലോകത്തെ 200 പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha