Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് റിമി ടോമി.... അപ്പോഴേ ആ ഫീലിങ്ങ്സ് ഉണ്ടാകൂ.....

26 JANUARY 2023 02:32 PM IST
മലയാളി വാര്‍ത്ത

ഗായികയായും അവതാരികയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് റിമിടോമി. വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ റിമി ടോമിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാട്ടും ഡാന്‍സും തമാശകളും പൊട്ടിച്ചിരികളുമൊക്കെയായാണ് റിമി ടോമി പ്രേക്ഷകര്‍ക്ക് മുന്നിലെതീരുന്നത്. ഇന്ന് ടോക് ഷോകൾക്കും അവതാരകർക്കും ഒന്നും കുറവിലെങ്കിലും ഈ ടോക് ഷോകളുടെയൊക്കെ തന്നെ പാറ്റേൺ മാറ്റിയത് റിമി ടോമി ആയിരുന്നു.

ഇന്ന് യൂട്യൂബ് ചാനലൊക്കെയായി സജീവമാണ് റിമി ടോമി. തന്റെ വിശേഷങ്ങളും യാത്രകളും വർക്ക്ഔട്ട് വീഡിയോകളുമൊക്കെ റിമി ഇന്ന് യൂട്യൂബിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പങ്കുവയ്ക്കാറുണ്ട്. ഒരിക്കൽ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ എത്തിയപ്പോൾ റിമി തന്റെ ആദ്യ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. എത്രാമത്തെ വയസിൽ ആയിരുന്നു റിമിയുടെ ആദ്യ പ്രണയം എന്ന അവതാരകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

കലാകാരനോ കലാകാരിയോ ആകുമ്പോൾ കുറച്ചു ഫീലിങ്സ് കൂടുതൽ ഉണ്ടെങ്കിലേ ഉള്ളു. പ്രണയമുണ്ടായിട്ടുണ്ട്. ഈ അടുത്ത് വാലന്റൈസ് ദിനത്തിൽ ഞങ്ങളുടെ റിയാലിറ്റി ഷോയിൽ പ്രണയത്തെ കുറിച്ച് പറയണം എന്ന് പറഞ്ഞിട്ട് ഇല്ലാത്ത കാര്യങ്ങൾ ഒക്കെ ചേർത്ത് പറഞ്ഞ് അത് വലിയ സംഭവമായി. വീണ്ടും ഞാൻ ചുമ്മാ ഒരു കഥ പറയണോ?' എന്നായിരുന്നു റിമിയുടെ ആദ്യ പ്രതികരണം.

എന്നാൽ കഥ വേണ്ട എന്നാണ് എന്ന് പറഞ്ഞാൽ മതിയെന്നാണ് എം ജി ശ്രീകുമാർ പറഞ്ഞത്. ശരിക്കും കഥകൾ ഒന്നും താൻ പറയില്ലെന്നും റിമി പറയുന്നുണ്ട്. 'പ്ലസ് ടു വിൽ പഠിക്കുമ്പോഴാണ്‌ ആത്മാർത്ഥമായി ഒരു പ്രണയമൊക്കെ തോന്നുന്നത്. പ്രണയമെന്ന ഫിലൊക്കെ എനിക്ക് തോന്നുന്നത് ഒമ്പതാം ക്ലാസിലാണ്. അഞ്ചാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ ഒരു പയ്യൻ അവൻ പൂന്തോട്ടത്തിൽ ഇരിക്കുന്ന ഫോട്ടോയൊക്കെ എനിക്ക് കൊണ്ടുവന്ന് തന്നിട്ടുണ്ട്.

അന്ന് വീട്ടിൽ ഫോണിലാഞ്ഞിട്ട് അപ്പുറത്തെ വീട്ടിൽ വിളിച്ച ആളോട് എന്റെ മമ്മി ചൂടായിട്ടുണ്ട്. എന്നിട്ട് മുട്ടേന്ന് വിരിഞ്ഞില്ലെന്നും പറഞ്ഞ് എന്നെയും തല്ലി. ഒരു കാര്യവും ഇല്ലായിരുന്നു. എട്ട് ഒമ്പത് ക്ലാസിലൊക്കെ ആയപ്പോഴാണ് ആദ്യ പ്രണയം. അന്നും എന്താണ് അതെന്ന ഒരു ഫീൽ കിട്ടിയതേ ഉള്ളൂ. അങ്ങനെ പ്രേമിച്ചിട്ട് ഒന്നുമില്ല ആ വ്യക്തിയെ. അത് പാലയിൽ തന്നെ ആയിരുന്നു. സ്‌കൂളിൽ നിന്ന് പോവുകയും വരുകയും ചെയ്യുമ്പോൾ കാണുക, അങ്ങനെയൊക്കെയായിരുന്നുവെന്ന് റിമി വീഡിയോയിൽ പറയുന്നുണ്ട്.

 

കരിയറിൽ ഉയർച്ചകളിലേക്ക് പോകുമ്പോഴും ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായ ഒരാളാണ് റിമി. വിവാഹമോചിതയാണ് താരം. 2008 ൽ ബിസിനസുകാരനായ റോയിസിനെ വിവാഹം കഴിച്ച റിമി 2019 ൽ വേർപിരിയുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു ഇത്. ഒരുകാലത്ത് സ്‌റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. കാഴ്ചക്കാരെ ആസ്വദിപ്പിക്കാനുള്ള എല്ലാം കയ്യിലുണ്ടായിരുന്ന റിമിയെ പോക്കറ്റ് ഡൈനമേറ്റ് എന്നൊക്കെ വിശേഷിപ്പിച്ചിരുന്നു. റിമിയുടെ അണ്‍ലിമിറ്റഡ് എനര്‍ജിയും സ്റ്റേജിലെ നൃത്തവുമൊക്കെ ആസ്വദിച്ചിരുന്നവർ. പാട്ടിനു പുറമേ അവതാരകയായും, നടിയായും റിമി തിളങ്ങിയിട്ടുണ്ട്.

ഈയടുത്ത ദിവസങ്ങളിൽ റിമി ടോമി പപ്പയ്‌ക്കൊപ്പമുള്ള ഡിജിറ്റൽ പെയിന്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. റിമിയുടെ പപ്പയായ സൈനികനായിരുന്ന പാല മുളയ്ക്കല്‍ ടോമിന്‍ ജോസ് 2014ലാണ് അന്തരിച്ചത്. തന്റെ കഴിവുകള്‍ക്ക് എന്നും പ്രോത്സാഹനമായിരുന്നു പപ്പയെന്ന് പല അഭിമുഖങ്ങളിലും റിമി പറഞ്ഞിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്.

റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends