ഹണി റോസും ബാലയ്യയും തമ്മിൽ....? ഇനി എന്തൊക്കെ കാണണം...

സിനിമാ അഭിനയ രംഗത്ത് ഉണ്ടാക്കിയതിലേറെ പോപ്പുലാരിറ്റിയാണ് ഈ അടുത്തിടെയായി പൊതുപരിപാടികളിലും ഉൽഘാടന ചടങ്ങുകളിലും പങ്കെടുത്ത് ഹണി റോസ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഹണി റോസിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഭിനയത്തോടൊപ്പം ഗ്ലാമറിന് കൂടുതൽ മുൻതൂക്കം കൊടുക്കുന്ന അഭിനേത്രിയാണ് ഹണിറോസ്.
അടുത്തിടെ പുറത്തിറങ്ങിയ മോൺസ്ററർ ആണ് അവരുടെ ഏറ്റവും പുതിയ മലയാള ചിത്രം. തമിഴ് കന്നട തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലും ശ്രദ്ധേയയാണ് നടി. തെലുങ്കിൽ ഈ വർഷം പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രം വീരസിംഹറെഡ്ഡി, പ്രദർശനത്തിന്റെ ആദ്യ ദിനം തന്നെ 54 കോടി കളക്ഷൻ നേടിയിരുന്നു.
തെലുങ്കിലെ സൂപ്പർ താരം ബാലയ്യ എന്ന നന്ദമൂരി ബാലകൃഷ്ണക്കൊപ്പം ലഭിച്ച അവസരം ഭാഗ്യമാണെന്ന് ഹണിറോസ് പല അഭിമുഖങ്ങളിലും പറയുകയുണ്ടായി. അതോടൊപ്പം തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ വീരസിംഹറെഡ്ഡിയുടെ വമ്പൻ വിജയത്തിന്റെ ആഘോഷ വേളയിൽ പരസ്പരം കൈകൾ കോർത്തുപിടിച്ച് ഷാംപെയ്ൻ നുകരുന്ന ബാലയ്യയുടെയും ഹണി റോസിന്റയും ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായി.
ഹണിറോസ് തന്റെ ഭാഗ്യമാണെന്ന് ബാലയ്യയും പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി ഹണി റോസ് വീണ്ടും തെലുങ്ക് സിനിമയിലേക്ക് എന്നും ,ബാലയ്യയുടെ തന്നെ അടുത്ത ചിത്രത്തിലും ഹണിറോസ് തന്നെയാണ് നായിക . എന്നാൽ നടി ഇതിനെപ്പറ്റി ഔദ്യാദികമായി വെളിപ്പെടുത്തലൊന്നും നടത്തിയിട്ടില്ല.
https://www.facebook.com/Malayalivartha

























