വീട്ടിലെ കാര്യങ്ങൾ നാട്ടിൽ പറയാൻ പറ്റില്ല! മുഖം തിരിച്ച ഭാമയോട് കെഞ്ചി അരുൺ

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഭാമ. വിവാഹം കഴിഞ്ഞതോട് കൂടി സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം അകലം പാലിച്ച നടി ഗര്‍ഭിണിയായത് പോലും പുറംലോകം അറിഞ്ഞിരുന്നില്ല. സിനിമയിലേക്ക് സജീവമായില്ലെങ്കിലും ബിസിനസും മറ്റുമായി നടി തിരക്കുകളിലാണിപ്പോള്‍. ഇതിനിടെ അരുണുമായുള്ള ദാമ്പത്യ ജീവിതം ഭാമ വേര്പെടുത്തുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു.
എന്നാല്‍, ഭാമ പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ഭാമ തന്റെ ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായി. ഒരുകാലത്ത് തന്റെ മകളുടെ ചിത്രങ്ങളൊന്നും ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ നീക്കം ചെയ്തതോടെ ഭാമ മകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തതാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. ഇപ്പോള്‍ ഇതാ വിവാമ മോചന വാര്‍ത്തകള്‍ക്കിടെ ഒരു ചാനൽ പരിപാടിയില്‍ അതിഥിയായി ഭാമ എത്തിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷോയില്‍ തന്റെ കുടുംബ വിശേഷങ്ങള്‍ താരം പങ്കുവെച്ചു. താന്‍ ഒറ്റപ്പാലംകാരിയാണോ പാലക്കാട് ആണോ എന്നെല്ലാം ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. താന്‍ കോട്ടയംകാരി ആണ്.
ഇപ്പോള്‍ കൊച്ചിയിലാണ് താമസം. വീട്ടില്‍ ഭര്‍ത്താവ് എന്താണ് വിളിക്കാറുള്ളത് എന്ന് ചോദിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല, അതെ, ദേ എന്നൊക്കെയാണ് വിളിക്കുക. താന്‍ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങള്‍ വീട്ടില്‍ വിളിക്കുന്നതൊന്നും നാട്ടില്‍ പറയാന്‍ പറ്റില്ലെന്നും ചിരിച്ചു കൊണ്ട് ഭാമ പറഞ്ഞു. ഇതിനിടെ കഴിഞ്ഞ ദിവസം ഭാമയുടെ ഭര്‍ത്താവായ അരുണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. 'ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ' എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍.
2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയാവുന്നത്. അധികം വൈകാതെ നടി ഗര്‍ഭിണിയാവുകും അതേ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചതും. എന്തായാലും പിന്നീട് മകള്‍ക്കൊപ്പമുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നടി പുറത്ത് വിട്ട് തുടങ്ങി. വളരെ അപൂർവ്വമായിട്ടാണ് ഭാമ മകളുടെ ഫോട്ടോസ് പുറത്ത് വിടാറുള്ളു. പലപ്പോഴും ക്യാമറക്കണ്ണുകളിൽ നിന്നും കുഞ്ഞിനെ മാറ്റി നിർത്താനാണ് നടി ശ്രമിച്ചിട്ടുള്ളത്. പൊതുപരിപാടികളിലേക്കോ മറ്റോ കുഞ്ഞുമായി ഭാമ ഇതുവരെ വന്നിട്ടില്ല.
അതേ സമയം 'മകള്‍ വന്നതോടെ തൻ്റെയും ഭർത്താവിൻ്റെയും ജീവിതം കൂടുതല്‍ പ്രകാശമായെന്ന് നടി പറഞ്ഞിരുന്നു. 2016ൽ പുറത്തിറങ്ങിയ മറുപടിയെന്ന മലയാളം സിനിമയിലാണ് അവസാനമായി ഭാമ അഭിനയിച്ചത്. ശേഷം രാഗ എന്നൊരു കന്നട സിനിമയും ഭാമ ചെയ്തിരുന്നു. പിന്നീട് വിവാഹിതയായതോടെ ഭാമ പൂർണ്ണമായും അഭിനയത്തിൽ നിന്നും വിട്ടുനിന്നു.ഇപ്പോൾ ഭാമ ബിസിനസിലേക്ക് ഇറങ്ങിയിരിക്കുകയാണ്. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ നടത്തുന്നത്.
https://www.facebook.com/Malayalivartha

























