Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌റ്റോപ്പ് വയലന്‍സില്‍ പൃഥ്വിരാജിനൊപ്പമുള്ള അഭിനയം ഓര്‍ത്തെടുത്ത് ചന്ദ്ര ലക്ഷ്മണ്‍

29 JANUARY 2023 08:40 PM IST
മലയാളി വാര്‍ത്ത

പൃഥ്വിരാജ് നായകനായി എത്തിയ മലയാള സിനിമയാണ് സ്‌റ്റോപ്പ് വയലന്‍സ്. ഗുണ്ടാ സംഘങ്ങളുടെ പകയുടെ കഥ പറഞ്ഞ സിനിമയില്‍ നായികയായി എത്തിയത് ചന്ദ്ര ലക്ഷ്മണ്‍ ആയിരുന്നു. ചന്ദ്രയുടെ ആദ്യ മലയാള സിനിമയായിരുന്നു സ്‌റ്റോപ്പ് വയലന്‍സ്. പേര് പോലെ തന്നെ വയലന്‍സ് നിറഞ്ഞ ചിത്രത്തിലെ പൃഥ്വിരാജിന്റെയും ചന്ദ്രയുടേയും പ്രകടനവും കയ്യടി നേടിയിരുന്നു.

സിനിമയേക്കാള്‍ കൂടുതല്‍ പരമ്ബരകളാണ് ചന്ദ്രയെ താരമാക്കുന്നത്. നായികയായും വില്ലത്തിയായുമെല്ലാം ചന്ദ്ര കയ്യടി നേടിയിരുന്നു. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് പരമ്പരകളിലെ നായികയായി എത്തിയിരുന്നു ചന്ദ്ര. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലൂടെയായിരുന്നു ചന്ദ്രയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. മികച്ച വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ പരമ്ബര ഇപ്പോള്‍.

ഇപ്പോഴിതാ വയലന്‍സ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം ഓര്‍ത്തെടുക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ചന്ദ്ര മനസ് തുറന്നത്. സാത്താന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വായില്‍ ബ്ലെയ്ഡ് വച്ചിട്ട് തുപ്പുക എന്നതായിരുന്നു പുള്ളിയുടെ ഡിഫന്‍സ് മെക്കാനിസം. പാനിന്റെ കൂടെ ബ്ലെയ്ഡ് വായില്‍ വച്ചിട്ടാണ് തുപ്പുന്നത്. ശത്രുക്കളുടെ മുഖത്തേക്ക് തുപ്പുമ്‌ബോള്‍ അവര്‍ മുഖം തുടയ്ക്കുമ്‌ബോള്‍ മുഖം കീറും. അങ്ങനെ അവരുടെ ശ്രദ്ധ തെറ്റും.
എന്റെ കഥാപാത്രം ഒരു രംഗത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ഈ സമയം മറ്റാരുടെയോ മുഖത്ത് തുപ്പാനായി വായില്‍ ബ്ലെയ്ഡ് വച്ചിട്ടുണ്ടാകും. ഞാന്‍ ഉപദേശിക്കാന്‍ ചെല്ലുമ്‌ബോള്‍ ആ ദേഷ്യത്തില്‍ എന്റെ മുഖത്തേക്ക് തുപ്പും. അത് തുടച്ച് മാറ്റാന്‍ നോക്കുമ്‌ബോള്‍ എന്റെ കൈയ്യില്‍ കയറി പിടിക്കും. അങ്ങനെ പ്രണയം വര്‍ക്കൗട്ട് ആകുന്നതാണ് രംഗം.

ഈ രംഗം ഉണ്ടെന്ന് അറിഞ്ഞത് മുതല്‍ക്കെ പൃഥ്വി ഞാന്‍ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല, ഞാന്‍ പല്ല് തേച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് എന്നെ ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതൊന്നും ഇല്ലെങ്കില്‍ പോലും ഒരാള്‍ നമ്മുടെ മുഖത്ത് തുപ്പുമ്‌ബോള്‍ നമുക്ക് അറപ്പ് തോന്നുമല്ലോ. ഇങ്ങനൊരു അനുഭവം തന്നെ ജീവിതത്തില്‍ ആദ്യമാണ്. ഇതെങ്ങനെ ചെയ്യും എന്നൊക്കെ ആലോചിച്ചിരിക്കുകയാണ് ഞാന്‍.

ഒരു ഷോട്ടില്‍ ശരിക്കും തുപ്പുക തന്നെ ചെയ്തു. പക്ഷെ ഭാഗ്യത്തിന് പിന്നീടുള്ള രംഗങ്ങളിലൊക്കെ മുഖത്തൊരു തുണി വച്ചു തന്നിരുന്നു. അതിലേക്കാണ് തുപ്പിയത്. എങ്കിലും തുപ്പിയെന്നാണ് താരം പറയുന്നത്. അതേസമയം തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചും പരിപാടിയില്‍ ചന്ദ്ര സംസാരിക്കുന്നുണ്ട്. കാരണം പോലും പറയാതെയാണ് ഒഴിവാക്കിയതെന്നാണ് താരം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends