സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ വേദിയ്ക്ക് സമീപം സ്ഫോടനം
സണ്ണി ലിയോൺ വീണ്ടും വാർത്തകളിൽ നിറയുകയാണ്. സണ്ണി ലിയോണ്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിയ്ക്ക് സമീപം സ്ഫോടനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാംഗ്ജെയിബുഗില് ഇന്ന് രാവിലെ 6.30നാണ് സ്ഫോടനം ഉണ്ടായത്.
നാളെ ഫാഷന്‍ ഷോ നടക്കേണ്ടിയിരുന്ന വേദിയില്‍ നിന്നും വെറും നൂറു മീറ്റര്‍ അകലെയാണ് സ്ഫോടനം നടന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് നിഗമനം. പൊലീസും കേന്ദ്ര സുരക്ഷാഏജന്‍സികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്ന് നാളെ നടക്കാനിരുന്ന പരിപാടി റദ്ദാക്കി.
https://www.facebook.com/Malayalivartha