നടി ഐശ്വര്യരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ..? ജീവിക്കാൻ തെരുവുതോറും സോപ്പ് വിറ്റ് നടക്കുന്നു! പിടിവാശി കാരണം 'അമ്മ' ലക്ഷ്മി മറ്റൊരു മകളെ ദത്തെടുത്തു.....

മോഹന്‍ലാലിന്റെ നായികയെത്തി മലയാളികൾക്കിടയിൽ സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ചില പരമ്പരകളിൽ താരം അഭിനയിക്കുകയും ചെയ്തു. എന്നാൽ കുറച്ചുനാളുകളായി നടി വെള്ളിത്തിരയിൽ നിന്ന് പുറത്താണ്. തെരുവുകൾതോറും സോപ്പ് വിറ്റ് ജീവിക്കുന്ന നടിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രഗൽഭ നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ.
അമ്മയുമായി ഐശ്വര്യക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ലക്ഷ്മിയുടെ ആദ്യ വിവാഹ ബന്ധത്തിലെ മകളാണ് ഐശ്വര്യ ഭാസ്കർ. ഐശ്വര്യ സിനിമകളിൽ അവസരം ലഭിക്കാതെ കഷ്ടപ്പെട്ട സമയത്തും അമ്മയുടെ സഹായം തേടിയില്ല.
ഇപ്പോഴിതാ അമ്മയും മകളുമായുള്ള പോരിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ കുട്ടി പത്മിനി. മകളെ സഹായിക്കാൻ ലക്ഷ്മി ശ്രമിച്ചെങ്കിലും പിടിവാശിക്കാരിയായ മകൾ ഇതിന് തയ്യാറായില്ലെന്ന് നടി പറയുന്നു. താനും ഒരുവേള ഐശ്വര്യയെ സഹായിക്കാൻ ശ്രമിച്ചു. എന്നാൽ അതും സ്വീകരിക്കാൻ ഐശ്വര്യ തയ്യാറായില്ലെന്ന് കുട്ടി പത്മിനി വ്യക്തമാക്കി.
അവരുടെ നമ്പർ എന്റെ കൈയിൽ ഇല്ലായിരുന്നു. അപ്പോൾ ഞാനവരുടെ അമ്മ ലക്ഷ്മിയക്കയെ വിളിച്ചു. ഐശുവിന്റെ നമ്പർ വേണമെന്ന് പറഞ്ഞു. ബാംഗ്ലൂരിൽ ഒരു ചാനലിൽ വർക്ക് ചെയ്യുകയായിരുന്നു. നമ്പർ ലഭിച്ചു. ഞാൻ ഒരു ചാനലിൽ സംസാരിച്ച്, ഒരു ദിവസത്തേക്ക് 15,000 രൂപയെന്ന് പറഞ്ഞ് അവൾക്കൊരു കഥാപാത്രം ഫിക്സ് ചെയ്തു.
രണ്ട് ദിവസത്തിനുള്ളിൽ കഥാപാത്രം ചെയ്യാനുള്ള ആൾ വേണമെന്ന് അവർ പറഞ്ഞു. ഐശ്വര്യക്ക് ഞാൻ ഇൻസ്റ്റയിൽ മെസേജ് അയച്ചു. കുട്ടി പത്മിനിക്ക് സംസാരിക്കാനുണ്ട് അത്യാവശ്യമാണെന്ന് പറഞ്ഞ്. താൽപര്യമില്ല എന്നാണ് മറുപടി ലഭിച്ചത്. എനിക്ക് ആശ്ചര്യമായി. എന്നോട് എന്താണവൾക്ക് ദേഷ്യം. നല്ല രീതിയായിരുന്നു ഞങ്ങൾ മുമ്പ് ഇടപഴകിയിരുന്നത്. ലക്ഷ്മിയക്കയും മകളെ ഒരുപാട് സഹായിക്കാൻ നോക്കിയതാണ്. ഒരു അമ്മയ്ക്കും തന്റെ മകൾ കഷ്ടപ്പെടുന്നത് കാണാൻ പറ്റില്ല.
ലക്ഷ്മിയ്ക്ക് ഐശ്വര്യയുമായി അകന്നപ്പോൾ തന്നെ വർഷങ്ങൾക്ക് മുന്നേ ഒരു കുഞ്ഞിനെ ദത്തെടുത്തിട്ടുണ്ട്. എന്തെന്നാൽ ചെറുപ്പം മുതലേ അവർ തമ്മിൽ സെറ്റാവില്ലായിരുന്നു. കാരണം ഐശ്വര്യ അവരുടെ പാട്ടിയുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നാൽ പാട്ടിക്കും ലക്ഷ്മിക്കും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു.
ഐശ്വര്യ വളരെ രോഷക്കാരിയും പിടിവാശിയുമുള്ളവളാണ്. അവരുടെ ഇന്റർവ്യൂ കണ്ടാൽ മനസ്സിലാവും. ഞാൻ ഭിക്ഷയെടുക്കുന്നില്ല, അധ്വാനിച്ച് ജീവിക്കുകയാണെന്നാണ് പറയുന്നത്. അമ്മയുടെ കൈയിൽ നിന്നും ഒരു രൂപ പോലും വാങ്ങില്ലെന്ന പിടിവാശിയിലാണ് ഐശ്വര്യ ജീവിക്കുന്നത്. പക്ഷെ അത് രക്തബന്ധമാണ്. അത് വിട്ട് പോവില്ല.
അമ്മയെന്ന നിലയിൽ ലക്ഷ്മി ഐശ്വര്യക്ക് എന്തെല്ലാം ചെയ്യണമോ അതൊക്കെ ചെയ്തു. ഇപ്പോൾ അവർ എവിടെയാണെങ്കിലും നന്നായിരിക്കട്ടെ. അവളുടെ ജീവിതത്തിൽ ഇടപെടുന്നില്ല എന്ന് കരുതുന്നതായി കുട്ടി പത്മിനി പറയുന്നു. ഐശ്വര്യയുടെ മകൾ നല്ല രീതിയിൽ സെറ്റിൽഡ് ആയിട്ടുണ്ടെന്നും കുട്ടി പത്മിനി വ്യക്തമാക്കി. മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് ലക്ഷ്മി.
ഐശ്വര്യയുടെ പിതാവ് ഭാസ്കറുമായി പിരിഞ്ഞ ശേഷം ചട്ടക്കാരി എന്ന സിനിമയിൽ ഒരുമിച്ചഭിനയിച്ച മോഹൻ ശർമ്മയുമായി ലക്ഷ്മി വിവാഹം കഴിച്ചു. 1975 ലായിരുന്നു വിവാഹം. 1980 ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടനും സംവിധായകനുമായ എം ശിവചന്ദ്രനെ ലക്ഷ്മി വിവാഹം ചെയ്തു. ഇരുവരും 2000 ൽ സംയുക്ത എന്ന മകളെ ദത്തെടുക്കുകയും ചെയ്തു.
1994ല്‍ ആയിരുന്നു തന്‍വീര്‍ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം നടന്നത്. എന്നാൽ മൂന്ന് വര്‍ഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 'വിവാഹമോചനം തന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. മുന്‍ഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്ന് ഐശ്വര്യ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha