പഠാന് ഇഷ്ടമായില്ലെന്ന് കുരുന്നിന് മറുപടി നല്‍കി ഷാരൂഖ്

സിനിമലോകത്ത് ചരിത്രംസൃഷ്ടിച്ച വിജയമായിരുന്നു പഠാന് ലഭിച്ചത്. കൊവിഡ് കാലത്ത് തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ബോളിവുഡിന്റെ രക്ഷകനായി മാറാന്‍ പഠാന് കഴിഞ്ഞു. ബോക്‌സോഫീസില്‍ വന്‍ ഹിറ്റായി പഠാന്‍ മാറി. എക്കാലത്തെയും ഹിന്ദി സിനിമകളുടെ ഇന്ത്യ കളക്ഷനില്‍ പത്താം ദിനത്തില്‍ പഠാന്‍ ഒന്നാമത്തെത്തിയിരുന്നു.
വലിയ വിവാദങ്ങളൊക്കെ സൃഷ്ടിച്ച പഠാനെ വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോഴിതാ, ഷാരൂഖ് തന്റെ ട്വിറ്ററിലൂടെ ഒരു കൗതുകമായ വീഡിയോ പങ്കിട്ടത്. വീഡിയോയില്‍ ഒരു കൊച്ചു കുട്ടിയാണുളളത്. ഏത് ചിത്രം കാണാനാണ് വന്നതെന്ന് മാതാപിതാക്കള്‍ ചോദിക്കുമ്ബോള്‍ പഠാന്‍ എന്നാണ് കുട്ടി പറയുന്നത്. സിനിമ ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് കുട്ടിയുടെ മറുപടി. എന്തുകൊണ്ട് ഇഷ്ടപ്പെടാതെ പോയതെന്ന ചോദ്യത്തിന് ചിരി മാത്രമാണ് മറുപടി.
ഓഹ്! ഇനിയും കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. പ്രായത്തില്‍ ഇളയവരായ പ്രേക്ഷകരെ നിരാശരാക്കാന്‍ വയ്യ. രാജ്യത്തെ ചെറുപ്പക്കാരുടെ ചോദ്യമാണ്. ദയവായി അവളെ ഡിഡിഎല്‍ജെ കാട്ടിക്കൊടുക്കൂ. ചിലപ്പോള്‍ അവള്‍ക്ക് റൊമാന്‍റിക് ചിത്രങ്ങളാവും ഇഷ്ടം. കുട്ടികളെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ല, എന്നാണ് ഷാരൂഖിന്‍റെ ട്വീറ്റ്.
ഷാരൂഖ് ഖാനും ദീപിക പദുകോണിനുമൊപ്പം ജോണ്‍ എബ്രഹാമും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് പഠാന്‍.നാലു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനില്‍ തിരികെയെത്തിയ സിനിമയാണ് പഠാന്‍. യഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സിദ്ധാര്‍ത്ഥ് ആനന്ദാണ് തിരക്കഥയും, സംവിധാനവും. നാലു ദിവസം കൊണ്ട് സിനിമ 400 കോടി ക്ലബില്‍ കടന്നു.
https://www.facebook.com/Malayalivartha