Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് ഈയിടെയായി ഓർമ്മശക്തി കുറയുന്നു... നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു: കഴിഞ്ഞ രണ്ട് വർഷമായി തന്നെ അലട്ടുന്ന രോഗാവസ്ഥ വെളിപ്പെടുത്തി നടി ഭാനുപ്രിയ

06 FEBRUARY 2023 12:47 PM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്ത് ഒരു കാലത്ത് തരം​ഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ. മികച്ച നർത്തകി കൂടിയായ ഭാനുപ്രിയ മലയാളി അല്ലെങ്കിലും കൊച്ച് കൊച്ച് സന്തോഷങ്ങൾ, അഴകിയ രാവണൻ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപിരിചിത ആണ്. രണ്ട് സിനിമകളിലും ശ്രദ്ധേയ വേഷമാണ് ഭാനുപ്രിയ ചെയ്തത്. അധികം സിനിമകളിൽ നടിയെ പിന്നീട് മലയാളത്തിൽ കണ്ടില്ലെങ്കിലും ചെയ്ത സിനിമകൾ അഭിനേത്രിയെന്ന നിലയിൽ ഭാനുപ്രിയയെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്തി. കരിയറിൽ ഇപ്പോൾ പഴയത് പോലെ സജീവമല്ല ഭാനുപ്രിയ.

ഇപ്പോഴിതാ തന്റെ ആരോഗ്യ അവസ്ഥയെപ്പറ്റി ഭാനു പ്രിയ പങ്കുവച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ഓർമക്കുറവ് നേരിടുന്നന്തായി ഭാനുപ്രിയ വെളിപ്പെടുത്തി. ഭാനുപ്രിയയുടെ വാക്കുകൾ ഇങ്ങനെ...'എനിക്ക് ഈയിടെയായി സുഖമില്ല. ഓർമ്മശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ ഞാൻ മറന്നു.

പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല,' ഭാനുപ്രിയ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഓർമക്കുറവ് അനുഭവപ്പെടുന്നു. അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വെച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും താൻ മറക്കുകയാണ്. അടുത്തിടെ 'സില നേരങ്ങളിൽ സില മനിദർഗൾ' എന്ന സിനിമയിലൂടെ സെറ്റിൽ വച്ച് ഡയലോഗുകൾ മറന്നു. പിരിമുറുക്കമോ വിഷാദമോ തന്നെ അലട്ടുന്നില്ല. മറവിക്ക്‌ കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നു .

ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്ത തെറ്റാണ്. അദ്ദേഹം ഹൈദരാബാദിലും താൻ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്പോൾ അഭിനയിച്ചു. ഒരുപാട് യാത്ര ചെയ്തു. 20കാരിയായ അഭിനയ ഏകമകളാണ്. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. നാച്ചുറൽ സയൻസ് ആണ് വിഷയം. അവധി കിട്ടുമ്പോൾ അവൾ അടുത്തെത്തും. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

33 വർഷം നീണ്ട കരിയറിൽ 150 ഓളം സിനിമകളിൽ ഭാനുപ്രിയ അഭിനയിച്ചു. കരിയറിനൊപ്പം ഭാനുപ്രിയയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാർത്തകളിൽ നിറയാറുണ്ടായിരുന്നു. എൻആർഐ ബിസിനസ്മാൻ ആയ ആദർശ് കൗശൽ ആയിരുന്നു ഭാനുപ്രിയയുടെ ഭർത്താവ്. 1998 ലായിരുന്നു വിവാഹം. ഇരുവർക്കും അഭിനയ എന്ന മകളും ജനിച്ചു. എന്നാൽ ഏഴ് വർഷത്തിന് ശേഷം ഭാനുപ്രിയ മകളോടൊപ്പം ചെന്നെെയിലേക്ക് തിരിച്ച് വന്നു. അഭിനയത്തിൽ വീണ്ടും ശ്രദ്ധ നൽകി.

2018 ലാണ് ഹൃദയാഘാതം മൂലം ആദർശ് കൗശൽ മരിക്കുന്നത്. മങ്കഭാനു എന്നാണ് ഭാനുപ്രിയയുടെ യഥാർത്ഥ പേര്. ആന്ധ്രയിലാണ് ജനിച്ചതെങ്കിലും നടിയുടെ കുടുംബം ചെന്നെെയിലേക്ക് താമസം മാറിയിരുന്നു. നടി ശാന്തിപ്രിയ ആണ് ഭാനുപ്രിയയുടെ സഹോദരൻ. ​ഗോപികൃഷ്ണ എന്ന സഹോദരനും ഉണ്ട്. 1983 ൽ മെല്ലെ പേസുങ്കൾ എന്ന എന്ന തമിഴ് ചിത്രത്തിലൂടെ ആണ് ഭാനുപ്രിയ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.

സിതാര എന്ന തെലുങ്ക് സിനിമയിലും അഭിനയിച്ചു. പിന്നീട് തിരക്കേറിയ നായിക ആയി മാറിയ ഭാനുപ്രിയ ഹിന്ദി സിനിമകളിലേക്കും ചേക്കേറി. അതേ സമയം തെലുങ്ക്, തമിഴ് സിനിമകളിലാണ് ഭാനുപ്രിയക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. ആന്ധ്ര സർക്കാരിന്റെയും തമിഴ്നാട് സർക്കാരിന്റെയും മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഭാനുപ്രിയക്ക് ലഭിച്ചു. തമിഴ്, തെലുങ്ക് സിനിമകളിൽ അമ്മ വേഷമാണ് ഭാനുപ്രിയ ഇപ്പോൾ‍ കൂടുതലായും ചെയ്യുന്നത്. മലയാള സിനിമയിൽ വർഷങ്ങളായി നടിയെ കാണാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends