Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗർഭിണിയാണെന്ന് അറിയാതെ ആദ്യ മാസങ്ങളിൽ കുറെ യാത്ര ചെയ്തു: വിശേഷങ്ങൾ പങ്കുവച്ച് സ്നേഹയും ശ്രീകുമാറും...

09 FEBRUARY 2023 04:13 PM IST
മലയാളി വാര്‍ത്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സ്നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചിരിയാണ് ഇവരുടെ ട്രേഡ് മാർക്ക്. പാട്ടും ഡാൻസുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും. ശ്രീയുടെ പാട്ടിന് സ്‌നേഹ ചുവടുവെക്കാറുമുണ്ട്. മറിമായം പരമ്പരയിലെ മണ്ഡോദരി എന്ന കഥാപാത്രമാണ് സ്‌നേഹയ്ക്ക് ആരാധകരെ നേടി കൊടുത്തത്.

ഇതിന് പിന്നാലെ നിരവധി പരമ്പരകളിലും സിനിമകളിലുമൊക്കെ സജീവ സാന്നിധ്യമാണ് നടി. എങ്കിലും സ്‌നേഹയുടെ കുടുംബവിശേഷങ്ങള്‍ അറിയാനാണ് ഏവരും കാത്തിരിക്കാറുള്ളത്. നടന്‍ ശ്രീകുമാറുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ താരങ്ങളുടെ ഫോട്ടോ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇപ്പോഴിതാ ഇവരുടെ പുതിയ വ്ളോഗ് ശ്രദ്ധ നേടുകയാണ്.

വിശേഷം ഒന്നും ആയില്ലേ എന്നാണ് ആളുകൾ ചോദിച്ചിരുന്നത്. ഇപ്പോൾ അത് നിങ്ങളുമായി പറയാനുള്ള സമയം ആയി. ഞാൻ ഒരു അമ്മയാകാൻ പോകുന്നു. സത്യത്തിൽ ഇത് അറിഞ്ഞിട്ട് കുറച്ചായി, എങ്കിലും പറയാൻ സമയം ആയത് ഇപ്പോഴാണ്. ഡോക്ടറെ ഒക്കെ കണ്ടിട്ട്, എല്ലാം ഓക്കെ ആയിട്ട് പറയാം എന്ന് കരുതിയാണ് ഇത് വരെ പറയാതിരുന്നത്. ഇപ്പോൾ അഞ്ചു മാസം ആയിട്ടുണ്ട്. വൈകിയാണ് അറിഞ്ഞത്. അറിയുമ്പോൾ 11 ആഴ്ച ആയിട്ടുണ്ടായിരുന്നു. എനിക്ക് പിസി ഓഡിയും കാര്യങ്ങളും ഒകെ ഉണ്ടായിരുന്നതുകൊണ്ട് തന്നെ പിരീഡ്‌സ് അത്ര കറക്ട് ആയിരുന്നില്ല പിരീഡ്‌സിന്റെ ഡേറ്റും മറ്റും വ്യത്യാസം ഉണ്ടായിരുന്നു.

 

സെറ്റിൽ വെച്ച് ഭക്ഷണം കഴിച്ച് നെഞ്ചെരിച്ചിൽ തോന്നിയപ്പോൾ ഡോക്ടറെ കണ്ടിരുന്നു. അങ്ങനെ ബ്ലഡ് ടെസ്റ്റ്‌ ചെയ്തപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത് എന്നാണ് ഇരുവരും പറയുന്നത്. പിറ്റേ ദിവസത്തെ ദുബായ് ഷോയ്ക്ക് സാഹസികമായി ശ്രീകുമാറിനും വിസയൊപ്പിച്ചാണ് പോയത്.

ഗർഭിണിയാണെന്ന് അറിയാതെ ആദ്യ മാസങ്ങളിൽ കുറെ യാത്ര ചെയ്‌തെന്നും എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും ആയിരുന്നു താരങ്ങൾ പറഞ്ഞത്. നിരവധി ആളുകളാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തുന്നത്. ഇപ്പോഴും അഭിനയത്തിൽ സജീവമാണ് സ്നേഹ. സെറ്റിലുള്ളവർ നല്ല ശ്രദ്ധ നൽകുന്നുണ്ടെന്നും സ്നേഹ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends