സ്ത്രീത്വത്തെ അപമാനിച്ച കേസ്... ഉണ്ണി മുകുന്ദനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ ഉണ്ണി മുകുന്ദനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി. 2017ലുണ്ടായ സംഭവത്തില്‍ ഹൈക്കോടതിയില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി വിചാരണ നടപടി സ്‌റ്റേ ചെയ്ത സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി നീക്കി. വിവാദ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരാണ് ഉണ്ണി മുകുന്ദന് വേണ്ടി ഹാജരായത്. ഇരയുടെ പേരില്‍ കള്ള സത്യവാങ്മൂലം നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചത് ഗുരുതര തെറ്റെന്ന് ജസ്റ്റിസ് കെ. ബാബു നിരീക്ഷിച്ചു.
കേസിന്റെ പ്രധാനഘട്ടത്തിലാണ് സൈബി ജോസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പിന് ഇര തയ്യാറായിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതുവരെ കേസിന്റെ നടപടിക്രമങ്ങള്‍ സ്‌റ്റേ ചെയ്യണമെന്നുമാണ് സൈബി ജോസ് കോടതിയെ ധരിപ്പിച്ചത്. എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയിച്ച് ഇര കോടതിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























