ദിലീപിനെതിരെ സാക്ഷി പറഞ്ഞ തനിക്ക് ഈ അവസ്ഥ...? പുതിയ വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി അത് എന്ത് തന്നെയായാലും തന്നെ ബാധിക്കില്ലെന്നും നീതി ന്യായ വ്യവസ്ഥയിൽ താൻ വിശ്വസിക്കുന്നെന്നും കേസിലെ മുഖ്യ സാക്ഷിയായ ബാലചന്ദ്രകുമാർ. ദിലീപിനെതിരെ സാക്ഷി പറഞ്ഞതുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു രോഗാവസ്ഥ ഉണ്ടായതെന്ന സോഷ്യൽ മീഡിയയിലെ കമന്റുകൾ അത്ഭുതപ്പെടുത്തിയെന്നും ബാലചന്ദ്രകുമാർ പറയുന്നു.
സത്യം പറഞ്ഞ തനിക്ക് ഈ അവസ്ഥ ആണെങ്കിൽ കോടതിയിൽ വച്ച് പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന് പറഞ്ഞാൽ ദിലീപിന്റെ അവസ്ഥ എന്താകുമെന്ന് ബാലചന്ദ്രകുമാർ ചോദിക്കുന്നു. ദിലീപിന് ഒന്നും സംഭവിക്കാതിരിക്കട്ടെ,
പക്ഷെ തനിക്ക് ആരാധകരോട് പറയാൻ ഉള്ളത് സത്യം പറഞ്ഞ തനിക്ക് ഈ അവസ്ഥ വന്നെങ്കിൽ നാളെ കാലം എന്താണ് കാത്ത് വച്ചിരിക്കുന്നതെന്ന് കണ്ട് തന്നെ അറിയണമെന്നും, ഈ ആരാധകർ എന്ന് പറയുന്നത് യഥാർത്ഥ ആരാധകരല്ലെന്നും നടക്കുന്നത് പി ആർ വർക്ക് ആണെന്നും ബാലചന്ദ്രകുമാർ പറയുന്നു....
https://www.facebook.com/Malayalivartha

























