ആദ്യമായി ഋഷികേശിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് ലെന

മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ നടിയാണ് ലെന. ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കെല്ലാം തന്റേതായ ഒരു ടച്ച് നല്‍കാന്‍ ലെന എപ്പോഴും ശ്രമിക്കാറുണ്ട്. അത് തന്നെയാണ് മറ്റ് താരങ്ങളില്‍ നിന്ന് ലെനയെ വ്യത്യസ്തയാക്കുന്നതും. കഴിഞ്ഞ ദിവസം താന്‍ സിനിമയിലെത്തിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയതായി ലെന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ ഗംഗയില്‍ എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലെന.ആദ്യമായി ഋഷികേശില്‍ എത്തിയപ്പോള്‍ എന്നാണ് ലെന ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.ഗംഗ എന്ന് ഹാഷ്ടാഗില്‍ കൊടുത്തിട്ടുണ്ട് ലെന.ഗംഗയില്‍ മുങ്ങി കുളിക്കുന്നതിന്റെ ചിത്രമാണ് ലെന പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്.
ഇതിനോടകം തന്നെ നൂറ്റിയമ്ബതിനടുത്ത് ചിത്രങ്ങളില്‍ ലെന അഭിനയിച്ചിട്ടുണ്ട്.25 വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞാന്‍ സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവച്ചത്.സ്‌നേഹം എന്ന സിനിമയിലേക്ക് തെരഞ്ഞെടുത്തതിന് സംവിധായകന്‍ ജയരാജിനോട് നന്ദിയുണ്ട്. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദിയെന്നാണ് ലെന 25 വര്‍ഷം പൂര്‍ത്തിയായ സമയത്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha
























