ഇന്നത്തെ സൂര്യോദയം സ്‌പെഷ്യലായിരുന്നുവെന്ന് സച്ചിന്‍; സച്ചിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സൂര്യ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തമിഴ് നടന്‍ സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. 'ഇന്നത്തെ സൂര്യോദയം വളരെ പ്രത്യേകതയുള്ളതായിരുന്നു, നിങ്ങളെ കണ്ടുമുട്ടിയതില്‍ സന്തോഷം' എന്ന കുറിപ്പോടെയാണ് സച്ചിന്‍ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അതേസമയം, സ്‌നേഹവും ബഹുമാനവും എന്ന് കുറിപ്പോടെ സൂര്യയും ചിത്രം പങ്കുവെച്ചിരുന്നു.
എന്നാല്‍ എവിടെ വച്ചാണ് കണ്ടുമുട്ടിയതെന്നോ എന്താണെന്നോ ഉള്ള വിവരങ്ങളൊന്നും സൂര്യ വെളിപ്പെടുത്തിയിട്ടില്ല.താരങ്ങളടക്കം നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായെത്തിയിരിക്കുന്നത്.
കമല്‍ഹാസന്‍ - ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ വിക്രമിലാണ് സൂര്യ ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തിലെ സൂര്യയുടെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. റോളക്സ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സൂര്യ എത്തിയത്.
https://www.facebook.com/Malayalivartha
























