Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹിതയാകാൻ ഒരുങ്ങവെ, പടികടന്നെത്തിയ മരണം: അവസാന ആഗ്രഹം ബാക്കിയാക്കി സുബി

22 FEBRUARY 2023 12:31 PM IST
മലയാളി വാര്‍ത്ത

ആരാധകർക്ക് ഉൾക്കൊള്ളാനാകാത്ത വിയോഗ വാർത്തയായിരുന്നു നടി സുബി സുരേഷിന്റേത്. ഗുരുതര കരൾ രോഗത്തെ തുടർന്ന് പതിനഞ്ച് ദിവസത്തോളമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നടി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു മരണവാർത്ത പുറത്ത് വന്നത്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍ പരിചിതമായ മുഖമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. ഇതിനിടയിൽ നാല്പത്തൊന്നാം വയസിൽ സുബി വിവാഹിതയാകുന്നുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു വിവാഹ വാർത്ത സുബി സുരേഷ് പുറത്ത് വിട്ടത് .കലാഭവന്റെ ഷോ ഡയറക്ടറായ രാഹുൽ ആണ് തന്നെ വിവാഹം കഴിക്കാൻ പുറകെ നടക്കുന്നത് എന്നായിരുന്നു താരം പ്രതികരിച്ചത്. നേരത്തെ പരിചയമുണ്ടായിരുന്നു. കാനഡയില്‍ പോയപ്പോള്‍ എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നു പോയി. വീട്ടിലൊക്കെ വന്നു സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൈ കൊടുത്തിട്ടില്ലെന്നും താരം പറയുന്നു. അത് കേട്ട് നന്നായി എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ക്കൊരു കഷ്ടകാലം വരുമ്പോള്‍ സന്തോഷിക്കുകയാണോ? എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

എന്തിനാണ് വെറുതെ ജയന്തി ജനതയ്ക്ക് തലവെക്കുന്നതെന്ന് പിന്നീട് സുബി തമാശയായി പറയുന്നത്. അതേസമയം വരുന്നത് പോലെ വരട്ടെ. നോ എന്ന് പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ഫെബ്രുവരിയില്‍ നോക്കാം. ഫെബ്രുവരി 14 ന് പൂനെയില്‍ ഒരു പ്രോഗ്രാമുണ്ട്. അതാണ് ഡേറ്റ് പറഞ്ഞത്. ചുമ്മാ ജീവിതത്തിലൊരു രസമൊക്കെ വേണ്ടേ എന്നും രാഹുല്‍ പറയുന്നു. നല്ല വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അവതാരകൻ പറഞ്ഞു. ഈ സന്തോഷ നാളുകൾക്കിടെയാണ് സുബിയുടെ വിയോഗ വാർത്തയും പുറത്ത് വന്നത്.

മുമ്പ് ജഗദീഷ് അവതരിപ്പിച്ചിരുന്ന പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം നടി വെളിപ്പെടുത്തിയിരുന്നു. ഈ വയസ്സിനിടയില്‍ ഒരു പ്രണയവും തോന്നിയില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് നല്ല രീതിയില്‍ പോകില്ല എന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനം ആണ്.

 

ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ ഒരു കാരണം ഒരുപക്ഷെ ഈ മൂശേട്ട സ്വഭാവം ആയിരിയ്ക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാരേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്. ആ സമയത്ത് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഞാന്‍ മാത്രമായിരുന്നു. അച്ഛന് സുഖമില്ല. അനിയന്‍ ചെറുപ്പമാണ്. എന്റെ വരുമാനം എല്ലാം കുടുംബത്തിന് വേണ്ടിയാണ് പോകുന്നത്. ആ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു, 'അമ്മ ചെറുപ്പം അല്ലേ, ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിയ്ക്ക് പോയിക്കൂടെ എന്ന്' അതിലൊരു സ്വാര്‍ത്ഥത എനിക്ക് തോന്നി. ആ ബന്ധം തുടരുന്നത് നല്ലതല്ല എന്ന ബോധവും അപ്പോള്‍ മുതലാണ് വന്നത്.

വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ആ പ്രണയ ബന്ധത്തിന് ശേഷം പിന്നെ ഒന്ന് ഉണ്ടായിട്ടില്ല. അവസാനം അച്ഛനും അമ്മയും പറഞ്ഞു, എന്റെ വിവാഹമാണ് അവരുടെ ഏറ്റവും വലിയ സ്വപ്‌നം എന്ന്. ആര് ആയാലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് കണ്ടാല്‍ മതി എന്നാണ് പറഞ്ഞത്. പ്രണയിക്കാനുള്ള ലൈസന്‍സ് കിട്ടിയ ശേഷം എനിക്ക് ആ വികാരം ആരോടും തോന്നിയിട്ടുമില്ല എന്നായിരുന്നു സുബി പറഞ്ഞത്. എന്നാൽ ആ പ്രണയം രാഹുലിനോട് തോന്നിയപ്പോഴേക്കും സുബിയെ മരണം കവർന്നെടുത്തത് ആരെയും നൊമ്പരപ്പെടുത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends