അപ്രതീക്ഷിത വേര്‍പാട്.... സിരീയലുകളിലും സിനിമയിലും തിളങ്ങി അകാലത്തില്‍ വിടവാങ്ങിയ സുബി സുരേഷിന്റെ മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കും... വരാപ്പുഴ പുത്തന്‍പള്ളി പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരം വൈകിട്ട് മൂന്നിന്

അപ്രതീക്ഷിത വേര്‍പാട്.... സിരീയലുകളിലും സിനിമയിലും തിളങ്ങി അകാലത്തില്‍ വിടവാങ്ങിയ സുബി സുരേഷിന്റെ മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കും... വരാപ്പുഴ പുത്തന്‍പള്ളി പാരീഷ് ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരം വൈകിട്ട് മൂന്നിന് .
41 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മികച്ച അവതാരകയുമായിരുന്നു. സുബി സുരേഷ് ഒഫിഷ്യല്‍ എന്ന യൂ ട്യൂബ് ചാനലും ഹിറ്റായിരുന്നു.
കരള്‍ മാറ്റിവയ്ക്കലിന് നടപടികള്‍ പുരോഗമിക്കവെ രോഗം മൂര്‍ച്ഛിച്ച് ജനുവരി 20നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 9.25ന് മരണം സംഭവിച്ചു. ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല.
പ്ലാസ്മ തെറാപ്പി ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. വൃക്കയും തകരാറിലായി. ഇത് ഡയാലിസിസിലൂടെ പരിഹരിച്ചപ്പോഴേക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. ചൊവ്വാഴ്ച രാത്രി വെന്റിലേറ്ററിലേക്ക് മാറ്രിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃപ്പൂണിത്തുറ സ്വദേശി പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയായിരുന്നു. ഏക സഹോദരന്‍: എബി സുരേഷ്. അമ്മയ്‌ക്കൊപ്പം വരാപ്പുഴ തിരുമുപ്പത്തെ 'എന്റെ വീട് ' എന്ന വസതിയിലായിരുന്നു താമസം.
അതേസമയം പ്രണയിച്ചു വിവാഹം കഴിക്കാനായിരുന്നു സുബിയുടെ ആഗ്രഹം. സഹപ്രവര്‍ത്തകനുമായി പ്രണയത്തിലായിരുന്നു സുബി. സുബിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച ഈ സുഹൃത്താണ് അടുത്ത സ്‌നേഹിതരെ വിളിച്ച് മരണവിവരം അറിയിക്കുന്നത്. ് പ്രിയപ്പെട്ടവരെല്ലാം തീരാവേദനയിലാണ്.
"
https://www.facebook.com/Malayalivartha
























