അപ്രതീക്ഷിത വിയോഗം.... സംവിധാനം ചെയ്ത ആദ്യ സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവസംവിധായകന്‍ വിട പറഞ്ഞത് തീരാ വേദനയായി... നാന്‍സി റാണി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോസഫ് മനു ജയിംസിന്റെ സംസ്‌കാരം ഇന്ന്

സംവിധായകന്‍ കുറവിലങ്ങാട് ചിറത്തടത്തില്‍ ജോസഫ് മനു ജയിംസ് (മനു31) ആണു മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. സംസ്‌കാരം ഇന്നു 3ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍ നടക്കും.
അര്‍ജുന്‍ അശോകന്‍, അഹാന കൃഷ്ണകുമാര്‍ എന്നിവരാണു ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ചത്. 'ഐ ആം ക്യൂരിയസ്' എന്ന ചിത്രത്തില്‍ 2004ല്‍ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്നഡ സിനിമകളിലും ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാടകപ്രവര്‍ത്തകനുമാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭ്യമായിട്ടുണ്ട്. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .
"
https://www.facebook.com/Malayalivartha
























