Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെെയിലിരിപ്പ് കൊണ്ട് അച്ഛൻ മരിച്ചു... 200 കോടിയുടെ ആസ്തി ഇല്ലാതായി:- ഞെട്ടിച്ച് നടൻ ബെെജു

26 FEBRUARY 2023 03:56 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' എന്ന സിനിമയ്ക്കായി സിനിമാപ്രേമികൾ ഒരു പോലെ കാത്തിരിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായൊരുങ്ങുന്ന സിനിമയിൽ താനുമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു എന്നും ഗംഭീര സിനിമയായിരിക്കുമിത് എന്നും ബൈജു പറഞ്ഞു. ബൂമറാങ് സിനിമയുടെ പ്രമോഷൻ പരിപാടിയിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അന്തരിച്ച മാതാപിതാക്കളെക്കുറിച്ച് ബൈജു പറഞ്ഞ വാക്കുകളാണ്.

'എന്റമ്മയുടെ​ ​ഗുണമാണ് എനിക്ക് കിട്ടിയത് അമ്മ ത​ഗടിക്കുന്ന ആളായിരുന്നു. അമ്മ മരിച്ച് പോയി. നഴ്സായിരുന്നു. തങ്കമ്മ എന്നായിരുന്നു അമ്മയുടെ പേര്. അച്ഛന്റെ പേര് ഭാസ്കരൻ നായർ. അച്ഛൻ 89 ൽ മരിച്ച് പോയി. 63 വയസ്സിലായിരുന്ന മരണം. അച്ഛൻ മരിച്ചതിന് കാരണം കൈയിലിരിപ്പ് തന്നെയാണ്' മദ്യപാനവും എല്ലാ പരിപാടികളുമുണ്ടായിരുന്നു.

അമ്മ 86 വയസ്സിലാണ് മരിച്ചത്. അമ്മയുടെ ആയുസ്സിലാണ് ഞാൻ പിടിച്ച് നിൽക്കുന്നത്. അവരെ പോലെ അത്രയും കാലം ജീവിച്ചില്ലെങ്കിലും ഒരു 75 വരെയൊക്കെ പോയാൽ മതി' 'അതിന് മുകളിൽ പോവുന്നത് വോസ്റ്റാണ്. നമുക്കും ഭാരം വീട്ടുകാർക്കും ഭാരം. ബിജു സന്തോഷ് കുമാറെന്നാണ് എന്റെ പേര്. ബൈജു എന്ന് വീട്ടിൽ വിളിക്കുന്ന പേരാണ്. അന്ന് സന്തോഷ് എന്ന പേരുള്ള വേറൊരു നടനുണ്ടായിരുന്നു. അത് കൊണ്ടാണ് ബൈജു എന്നിട്ടത്'

'അതിന്റെ കൂടെ സന്തോഷ് എന്ന് ചേർത്തു. വിശ്വാസ പ്രകാരം ആറ് വർഷം മുമ്പാണ് സന്തോഷ് എന്ന പേര് ചേർത്തത്. എന്നിട്ടും വലിയ ഡവലപ്മെന്റൊന്നും കാണുന്നില്ല. സിനിമകളിലേത് രണ്ടാമത്തെ കാര്യം. ചിലപ്പോൾ പ്രതീക്ഷിച്ചത് വന്നെന്നിരിക്കും. ചിലപ്പോൾ വരില്ലായിരിക്കും. അമിതമായി ഒന്നിലും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യേണ്ട ആവശ്യമില്ല' 'അച്ഛൻ ജീവിതത്തിൽ ഒരുപാട് നശിപ്പിച്ച് കളഞ്ഞു.

 

കണ്ടമാനം സ്വത്തുക്കളുണ്ടായിരുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നുമല്ല, ദാനമായി കിട്ടിയതാണ്' 'ഇതെല്ലാം പല പല ബിസിനസുകൾ ചെയ്ത് വിറ്റ് തുലച്ചു. അങ്ങനെ നശിപ്പിച്ചു. ആ സ്ഥലങ്ങൾ ഉണ്ടായിരുന്നെങ്കിൽ 200 കോടിയുടെ ആസ്തിയായേനെ. നാട്ടുകാർക്കെല്ലാം അറിയാം. അച്ഛനോട് ദേഷ്യമില്ല. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ഓരോ മനുഷ്യർ ഓരോ സ്വഭാവക്കാരാണ്' 'ജീവിതത്തിൽ ഫ്രസ്ട്രേഷൻ ഇല്ലാത്ത ആരുമില്ല. ഈ ലോകത്ത് എല്ലാ മനുഷ്യർക്കും ഇനിയെത്ര പണമുണ്ടെങ്കിലും ഫ്രസ്ട്രേൽനും സ്ട്രസും വരും. പക്ഷെ ഒരു സിനിമാ നടനെയോ നടിയെയോ സംബന്ധിച്ചിടത്തോളം അവർക്കത് പുറത്ത് കാണിക്കാൻ പറ്റില്ല. ആരോടാണ് കാണിക്കുക'

'നമ്മളുടെ മനസ് നിറയെ ഫ്രസ്ട്രേഷനുമായി പുറത്ത് പോവുമ്പോൾ ആളുകൾ ഫോട്ടോയെടുക്കാൻ വന്നാൽ സ്ട്രസ് കാണിക്കാൻ പറ്റുമോ. ശരിക്കും അഭിനയിക്കേണ്ടത് ജീവിതത്തിലാണ്. ഒരു സിനിമാ നടനെ ജനങ്ങൾ പെട്ടെന്ന് ഇഷ്ടപ്പെടും. ആ ഇഷ്ടം ഭയങ്കര ഇഷ്ടത്തിലേക്ക് വളരും. സിനിമകൾ കണ്ടിട്ടായിരിക്കാം' ഒരു മിസ്റ്റേക്ക് കാണിച്ചാൽ പക്ഷെ ഇതേ ആൾ തന്നെ പെട്ടെന്ന് വെറുക്കപ്പെടുകയും ചെയ്യും. ആ തെറ്റ് വരാൻ പാടില്ല. ഞാൻ പൊതുജനങ്ങളോട് ഒരു തെറ്റും കാണിച്ചിട്ടില്ല.

 

പത്രക്കാരോട് പരിചയക്കാരോയുള്ള സ്വാതന്ത്രമെടുക്കുന്നതാണ്' 'ഒന്നുകിൽ ഇങ്ങനെയുള്ള മാളുകളിൽ പോവാതിരിക്കുക. പോയാൽ അവരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ ഈ തൊഴിലിന് പോവരുത്. ജനങ്ങളുമായുള്ള കമ്മിറ്റ്മെന്റാണ്. അവരില്ലെങ്കിൽ നമ്മളില്ല,' ബൈജു സന്തോഷ് പറഞ്ഞു. സിനിമാ ലോകത്ത് ഇന്ന് സജീവമാണ് നടൻ ബൈജു സന്തോഷ്. നടന്റെ സംസാര ശൈലിയാണ് പ്രേക്ഷകർക്കേറെയിഷ്ടം. ഓഫ് സ്ക്രീനിലും ഇതേ ശൈലിയാണ് ബൈജു സന്തോഷിന്. ​ത​ഗ് ഡയലോ​ഗുകളിലൂടെയാണ് നടന്റെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends