വിടപറഞ്ഞ വിഖ്യാത സംവിധായകന്‍ കെ. വിശ്വനാഥിന്റെ ഭാര്യ ജയലക്ഷ്മി അന്തരിച്ചു... വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.

വിടപറഞ്ഞ വിഖ്യാത സംവിധായകന്‍ കെ. വിശ്വനാഥിന്റെ ഭാര്യ ജയലക്ഷ്മി (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്നാണ് അന്ത്യം. കെ.വിശ്വനാഥ് അന്തരിച്ച് 24 ദിവസം പിന്നിട്ടപ്പോഴാണ് ജയലക്ഷ്മിയുടെ മരണം.
ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേരാണ് ജയലക്ഷ്മിക്ക് ആദരാഞ്ജലികളുമായി എത്തിയത്.
ജയലക്ഷ്മിയുടെ അസുഖവിവരമറിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്മാരായ ചിരഞ്ജീവി, പവന്‍ കല്യാണ്‍ എന്നിവര്‍ അവരെ സന്ദര്‍ശിച്ചിരുന്നു. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവരാണ് വിശ്വനാഥിന്റെയും ജയലക്ഷ്മിയുടേയും മക്കള്‍. വാണിജ്യചിത്രങ്ങള്‍ക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയ്ക്ക് ദേശീയതലത്തില്‍ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണ് കെ. വിശ്വനാഥ്.
അമ്പതില്‍പ്പരം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവുമായിരുന്നു. ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചു.
തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























