മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കും ഒപ്പമുള്ള ഒരു വീഡിയോ പങ്കുവച്ച് ദിവ്യാ ഉണ്ണി

മലയാളികളുടെ മനസ്സില്‍ എപ്പോഴും ഒരുപിടി നല്ല കഥാപാത്രങ്ങളെ സൃഷ്ടിടച്ച പ്രിയതാരമാണ് ദിവ്യാ ഉണ്ണി. ഇപ്പോഴിതാ മക്കളായ മീനാക്ഷിയ്ക്കും ഐശ്വര്യയ്ക്കും ഒപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ദിവ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കുഞ്ഞനുജത്തിയ്ക്ക് കാലില്‍ മെഹന്ദിയിട്ടു കൊടുക്കുകയാണ് ചേച്ചി മീനാക്ഷി. അതിനിടയില്‍ കുസൃതികള്‍ ഒപ്പിക്കുന്ന ഇളയ മകള്‍ ഐശ്വര്യയുടെയും താരത്തിന്റെയും വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. 'മനസിന് പ്രായമാകാത്ത കുട്ടിയും മക്കളും' എന്നാണ് ദിവ്യ വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്റും ലൈക്കും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























