Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസുഖത്തിൽ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക്.. എനിക്ക് വേറെ ആഗ്രഹങ്ങളൊന്നുമില്ല.. മരണം ശരിക്കും ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്... ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്... ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഉടൻ ബാലയെ കാണാൻ ഓടിയെത്തി മോളി! വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

05 MARCH 2023 11:06 AM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടനാണ് ബാല. തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ എത്തിയ ബാല ആരാധകർക്ക് സ്വന്തം നാട്ടുകാരൻ തന്നെയാണ്. തമിഴ് സിനിമ കുടുംബത്തിൽ ജനിച്ചയാളാണ് ബാല. കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് ബാല മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം തിളങ്ങിയ ബാലയ്ക്ക് മലയാള സിനിയിൽ വളരെ പെട്ടെന്ന് തന്നെ ഒരിടം കണ്ടെത്താൻ കഴിഞ്ഞിരുന്നു. അതേസമയം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ് നടന്റെ വ്യക്തി ജീവിതം. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാമത്തെ വിവാഹവുമെല്ലാം വലിയ വാർത്തയായി മാറിയിരുന്നു.സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ കേൾക്കുകയും അഭിമുഖത്തിലെയും മറ്റും പെരുമാറ്റങ്ങളുടെ പേരിൽ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ് നടൻ.

അതേസമയം നല്ല ഒരു മനസിന് ഉടമ കൂടിയാണ് ബാല. നിരവധി സന്നദ്ധപ്രവർത്തനങ്ങൾ നിർധനരായ സിനിമാ താരങ്ങൾക്കും സാധാരണ ആളുകൾക്കുമായി ചെയ്ത് കൊടുക്കാറുണ്ട്. താൻ ചെയ്യുന്ന ചാരിറ്റികളെ കുറിച്ച് തന്റെ പ്രേക്ഷകർക്ക് കൃത്യമായ വിശദീകരണവും ബാല നൽകാറുണ്ട്. ഇപ്പോഴിത അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു പ്രേക്ഷകർക്കിടയിൽ ചാള മേരി എന്ന് അറിയപ്പെടുന്ന മോളി കണ്ണമാലി. നടിയ്ക്ക് പെട്ടെന്ന് അസുഖം കൂടുതലാവുകയായിരുന്നു. മോളിയ്ക്ക് വേണ്ടി സഹായം അഭ്യർഥിച്ച് കൊണ്ട് സിനിമാ, സീരിയൽ താരങ്ങൾ രംഗത്ത് വരികയും ചെയ്തിരുന്നു. ശ്വാസ തടസത്തെ തുടർന്നാണ് മോളി കണ്ണമാലിയെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടർന്ന് വീട്ടിൽ ബോധം കെട്ട് വീണതിന് പിന്നാലെയാണ് മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോഴിത അസുഖത്തിൽ നിന്നെല്ലാം കരകയറി തിരികെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് മോളി.

തന്നെ അത്യാവശ്യ ഘട്ടത്തിൽ സഹായിച്ച് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ബാലയെ കാണുകയും നന്ദി പറയുകയുമാണ് ആശുപത്രിയിൽ നിന്നും ഇറങ്ങിയ ഉടൻ മോളി കണ്ണമാലി ചെയ്തത്. തന്നെ കാണാൻ വന്ന മോളി കണ്ണമാലിയുടേയും കുടുംബത്തിന്റേയും വീഡിയോ ബാല തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി കാണുവെന്നാണ് ബാല വീഡിയോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്. 'ഇതൊന്നും പ്ലാൻഡ് അല്ല. പ്ലാൻ ചെയ്ത് ചെയ്യാൻ ഇത് ഷൂട്ടിങല്ല. ഇത് ചാള മേരി. അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നല്ല കോമഡി ചെയ്തിരുന്നു.' 'മരണം വരെ മേരി ചേച്ചി എത്തി. പക്ഷെ എന്തോ എനിക്ക് തോന്നി ചേച്ചി തിരിച്ച് വരുമെന്ന്. ചേച്ചി തിരിച്ചുവന്നു. അത് തന്നെ ഏറ്റവും വലിയ ഭാ​ഗ്യം. ദൈവത്തിന്റെ കൃപ. എല്ലാവരുടേയും സ്നേഹവും പ്രാർഥനയും കൊണ്ട് ചേച്ചി തിരിച്ച് വന്നു. ഇപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നു.' 'അന്ന് ഞാൻ കണ്ടപ്പോൾ ആശുപത്രി കിടക്കയിലായിരുന്നു. നമ്മൾ എല്ലാവരും ജനിക്കുമ്പോൾ അച്ഛനും അമ്മയും ആരെന്ന് അറിയില്ല. പക്ഷെ മരിക്കുമ്പോൾ ആരൊക്കെ നമുക്കൊപ്പമുണ്ടാകുമെന്ന് അറിയാൻ പറ്റും. ഇത് ഞാൻ തരുന്നത് ആശുപത്രി ചിലവിനും മറ്റ് ചിലവുകൾക്കും വേണ്ടിയാണ്.' 'കലാകാരൻ എന്നും വലിയ സംഭവം തന്നെയാണ്. മരിച്ചാലും അവർ ആളുകൾക്കുള്ളിൽ ജീവിച്ചിരിക്കും' എന്നാണ് മോളി കണ്ണമാലിയെ അസുഖം ഭേദമായി കാണാൻ സാധിച്ച സന്തോഷം പങ്കുവെച്ച് ബാല പറഞ്ഞത്. എനിക്ക് വേറെ ആഗ്രഹങ്ങളൊന്നുമില്ല. മരണം ശരിക്കും ഞാൻ നേരിട്ട് പോയി കണ്ടിട്ട് തിരിച്ച് വന്നയാളാണ്. ഇപ്പോഴും എന്റെ മക്കൾ എന്റെ ചികിത്സയ്ക്കായി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.' 'ഞങ്ങൾ മത്സ്യതൊഴിലാളികളാണ്.

ഇപ്പോൾ ഞങ്ങൾ ബാല സാറിന്റെ അടുത്ത് വന്നത്... എനിക്ക് ആദ്യം അറ്റാക്ക് വന്നപ്പോൾ എന്റെ പട്ടയം കൊണ്ട് പണയം വെച്ച് ഒരു നാല് ലക്ഷം രൂപ മേടിച്ചിട്ടുണ്ടായിരുന്നു.''കൊറോണ വന്ന സമയത്ത് വർക്ക് കുറഞ്ഞപ്പോൾ എനിക്ക് തിരിച്ചടക്കാൻ പറ്റിയില്ല. ഇപ്പോൾ എനിക്ക് ജപ്തി വന്നിരിക്കുകയാണ്. പതിമൂന്നാം തിയ്യതി ആറ് ലക്ഷം രൂപയോളം കൊടുക്കണം. എനിക്ക് ഒരു നിവർത്തിയുമില്ല. അക്കാര്യം ബാല സാറിനോട് പറയാൻ വന്നതാണ്. ഞാൻ കിടപ്പിലായപ്പോൾ എന്റെ മകൻ ‌ഓടി വന്നു... അപ്പോൾ ബാല സാർ സഹായിച്ചു.' 'ഇന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങി ഞാൻ ആദ്യം കാണാൻ വന്നത് ബാല സാറിനെയാണ്. എനിക്കും ബാലയ്ക്കും ആ​ഗ്രഹമുണ്ട് ഒരുമിച്ച് മലയാള സിനിമയിൽ അഭിനയിക്കണമെന്ന്' മോളി കണ്ണമാലി പറഞ്ഞു. നിത്യചിലവിനും ചികിത്സയ്ക്കുമായി ചെറിയ തുകയുടെ ചെക്ക് ബാല കൈമാറുന്നതും വീഡിയോയിൽ കാണാം. അടുത്തിടെ നടൻ ഉണ്ണി മുകുന്ദനുമായുള്ള പ്രതിഫല പ്രശ്നത്തിന്റെ പേരിൽ ബാല കുറച്ചുനാൾ‌ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി പ്രതിഫലം നൽകാതെ പറ്റിച്ചുവെന്നാണ് അന്ന് ബാല ആരോപിച്ചത്. എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തിയിരുന്നു. തിരക്കഥ എഴുതി ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തത് നവാ​ഗതനായ അനൂപ് പന്തളമായിരുന്നു. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു ഇത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends