Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍! ചിത്രങ്ങൾ പുറത്ത് വന്നതോടെ ആശയകുഴപ്പം.. ഒടുവിൽ ആ രഹസ്യം പുറത്ത് വിട്ട് ഷംന കാസിം; വൈറൽ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

05 MARCH 2023 12:58 PM IST
മലയാളി വാര്‍ത്ത

നടിയായും നര്‍ത്തകിയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഷംന കാസിം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച ഷംനയ്ക്ക് അവിടെയും ആരാധകര്‍ ഏറെയാണ്. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാള സിനിമയിലെ അഭിനയത്തിന് താരത്തിന് നിരവധി പ്രശംസകള്‍ കിട്ടിയിരുന്നു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും സി ഇ ഓയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ് . വിവാഹ ശേഷമുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം ഗര്‍ഭിണിയായ താരം കുഞ്ഞു വയറുമായി നൃത്തം ചെയ്യുന്ന വീഡിയോ കുറച്ച് ദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

പ്ര​ഗ്നന്‍സിയുടെ ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്‍റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ വിവാഹം നടന്ന് മൂന്നാം മാസം ബേബി ഷവര്‍ എന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളിലും മറ്റും തമ്പ്‍നെയിലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിനോടുള്ള തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഷംന കാസിം. തന്റെ യുട്യൂബ് ചാനലിലൂടെ തന്നെയായിരുന്നു ഷംനയുടെ പ്രതികരണം.

ഒക്ടോബര്‍ അവസാനമാണ് ഷംന വിവാഹിതയായ വാര്‍ത്ത പുറത്തെത്തിയിരുന്നത്. ഇതിന്‍റെ ചുവട് പിടിച്ചായിരുന്നു ഈ യുട്യൂബ് തലക്കെട്ടുകള്‍. "കുറേ യുട്യൂബ് ചാനലുകളിലും മറ്റും പല തലക്കെട്ടുകളും കണ്ടു. എന്‍റെ നിക്കാഹ് നടന്നത് ജൂണ്‍ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു. കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാല്‍ ചില ആളുകള്‍ രണ്ടായി താമസിക്കും. ചിലര്‍ ഒരുമിച്ച് ആവും കഴിയുക. ഞങ്ങള്‍ നിക്കാഹിനു ശേഷം ലിവിംഗ് ടുഗെതര്‍ ആയിരുന്നു.

നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. ഞാന്‍ ഷൂട്ടിംഗ് തിരക്കുകളില്‍ ആയിരുന്നു. 3-4 സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറില്‍ ആണ്. അതുകൊണ്ടാണ് നിങ്ങളുടെ ഒരു ആശയക്കുഴപ്പം.

കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോള്‍ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണം അതാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ഞാനെന്‍റെ ജീവിതം ആസ്വദിക്കുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ്. പ്ര​ഗ്നന്‍സി സമയത്ത് വര്‍ക്ക് ചെയ്ത സിനിമകളിലൊന്നാണ് മാര്‍ച്ച് 30 ന് വരാനിരിക്കുന്ന ദസറ. മറ്റൊന്ന് തമിഴ് ചിത്രം ഡെവിള്‍. ചിത്രത്തിലെ ഒരു ​ഗാനം ചിത്രീകരിക്കുന്ന സമയത്ത് ഞാന്‍ നാല് മാസം ​ഗര്‍ഭിണി ആയിരുന്നു. ഡി 14, ശ്രീദേവി ഡ്രാമ കമ്പനി എന്നീ ടെലിവിഷന്‍ പരിപാടികളുടെ ഷൂട്ടിം​ഗും ആ സമയത്ത് ചെയ്തുവെന്നും താരം കൂട്ടിച്ചേർത്തു. കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും ശ്രദ്ധനേടി. അന്യഭാഷകളില്‍ പൂര്‍ണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends