ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു… സന്തോഷവാർത്ത പങ്കുവെച്ച് കോട്ടയം നസീര്‍; വീണ്ടും സിനിമാത്തിരക്കുകളിലേക്ക്...

ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ അസുഖം ഭേദമായി താരം വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ കോട്ടയം നസീർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫെബ്രുവരി 27ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നസീറിനെ ആൻജിയോഗ്രാം പരിശോധനയ്‍ക്കും തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രാർത്ഥിച്ചവർക്കും നസീർ നന്ദി പറയുകയും ചെയ്‌തു.
കുറിപ്പ് ഇങ്ങനെ...
ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തു…എന്നെ ചികില്‍സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും… പരിചരിച്ച നഴ്സുമാര്‍ക്കും എന്റെ അസുഖ വിവരം ഫോണില്‍ വിളിച്ചു അന്വേഷിക്കുകയും….. വന്നു കാണുകയും….. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയെന്നും കുറിച്ചു. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ നസീര്‍ കേരളത്തിലെ പ്രമുഖ വ്യക്തികളെ രൂപഭാവങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും അനുകരിച്ചാണ് കലാപ്രേമികളുടെ ഇടയിൽ ശ്രദ്ധേയനായത്. ചിത്രകാരൻ എന്ന നിലയിലും കോട്ടയം നസീര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. 'മിമിക്സ് ആക്ഷൻ 500' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം നസീർ മലയാളത്തിന്റെ വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
https://www.facebook.com/Malayalivartha
























