പൈസയും സ്വത്ത് വകകളും ഒന്നും എന്റെ കൈയിൽ നിന്നും പ്രതീക്ഷിക്കരുത്... ഞാൻ തന്നെ വെട്ടിവിഴുങ്ങി അതെല്ലാം ഇവിടെ തന്നെ തീർക്കും... മകളോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം മാത്രം! തുറന്ന് പറഞ്ഞ് ശ്വേത മേനോന്‍

മലയാള സിനിമയിൽ വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിലെത്തിച്ച നടിയാണ് ശ്വേത മേനോൻ. അനശ്വരമായിരുന്നു ശ്വേതയുടെ ആദ്യ സിനിമ. ഈ മമ്മൂട്ടി ചിത്രത്തിന് ശേഷം മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശ്വേത പിന്നീട് ശക്തമായ തിരിച്ചു വരവ് മലയാളത്തിലേക്ക് നടത്തി. പാലേരി മാണിക്യം, സാൾട്ട് ആന്റ് പെപ്പർ, ഒഴിമുറി, ഇത്രമാത്രം തുടങ്ങി നിരവധി മികച്ച സിനിമകളുടെ ഭാഗമാവാൻ ശ്വേതയ്ക്ക് കഴിഞ്ഞു. അന്നും അന്നും ഇടയ്ക്കിടെ വാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും അകപ്പെടുന്ന നടിയാണ് ശ്വേത. 2013 ൽ കളിമണ്ണ് എന്ന സിനിമയ്ക്ക് വേണ്ടി പ്രസവം ചിത്രീകരിച്ചത് ശ്വേതയെ വിവാദത്തിലാക്കിയിരുന്നു. നടിക്കെതിരെ രൂക്ഷ പ്രതികരണങ്ങൾ അന്ന് വന്നു. എന്നാൽ ഇതൊന്നും നടിയെ ബാധിച്ചില്ല. ഇപ്പോഴിതാ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലായി മാറുന്നത്.
മോൾ സിനിമയിൽ പിറന്നു വീണ കുഞ്ഞാണ് എന്നൊക്കയുള്ള കഥ അവൾക്ക് അറിയാം. പക്ഷെ ഒന്നും തുറന്നു പറയുന്ന കൂട്ടത്തിൽ ആല്ല. ആള് അത്ര ഫ്രണ്ട്ലി അല്ല. എന്റെ മോൾ ആണെങ്കിലും കുറച്ചു റിസർവ്ഡ് ടൈപ്പാണ്. എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല ഇതൊന്നും, ഇതിൽ ഓവർ ആയി ഒന്നും ചെയ്യരുത്, ആ അവസരത്തെ ബഹുമാനിക്കുക ആണ് വേണ്ടത് എന്ന് ഞാൻ മോൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്. ഞാൻ നിനക്ക് ഒന്നും തരാൻ പോകുന്നില്ല എന്നും ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. കാശൊന്നും പ്രതീക്ഷിക്കരുത്. ഒന്നും തരില്ല. അതൊക്കെ ഞാനും അച്ഛനും കൂടി അടിച്ചു പൊളിച്ചു തീർക്കും എന്ന് അവളോട് പറഞ്ഞിട്ടുണ്ട്. പഠിത്തം ഒക്കെ ഞാൻ നൽകും പക്ഷെ പൈസയും സ്വത്ത് വകകളും ഒന്നും എന്റെ അടുത്തൂന്ന് പ്രതീക്ഷിക്കരുത് എന്നും പറഞ്ഞുകൊടുത്തിട്ടുണ്ട്. ഞാൻ തന്നെ വെട്ടിവിഴുങ്ങി അതെല്ലാം ഇവിടെ തന്നെ തീർക്കും. എന്തിനാണ് കുട്ടികൾക്ക് വേണ്ടി നമ്മൾ ചെയ്യുന്നത്. കുടുംബത്തിന്റെ കാര്യങ്ങൾ നമ്മൾ തോളത്തും തലയിലും വയ്ക്കുമ്പോൾ ആണ് ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അവരെ പറക്കാൻ വിടൂ അപ്പോൾ അവർ എന്തേലും നേടുമെന്നും പറയുകയാണ് ശ്വേത.
https://www.facebook.com/Malayalivartha























