അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ അപൂർവം നടിമാരിൽ ഒരാൾ! അഭിനയ യാത്രയുടെ നാലുപതിറ്റാണ്ട് ആഘോഷിച്ച് നടി മീന

മലയാളികളുടെ ഇഷ്ടതാരമാണ് നടി മീന. അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തി പ്രേക്ഷകർക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ അപൂർവം നടിമാരിൽ ഒരാളാണ് മീന. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ബാലതാരമായിട്ടായിരുന്നു മീനയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിലെയും തമിഴിയിലെയും എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് മീന. ഇവരുടെയൊക്കെ മകളായും സഹോദരിയെയും പ്രണയിനി ആയുമെല്ലാം മീന എത്തിയിട്ടുണ്ട്. 1982 ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീടാണ് മലയാളത്തിലേക്ക് എല്ലാം മീന എത്തുന്നത്.
90 കളിലാണ് മീന നായിക നടിയായി മാറുന്നത്. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ മീന ആദ്യമായി നായികയാകുന്നത്. വിവാഹശേഷം ദൃശ്യം എന്ന ചിത്രത്തിലൂടെ മടങ്ങിവന്നപ്പോൾ ഇരുകൈയും നീട്ടി പ്രേക്ഷകർ സീകരിച്ചു. മുൻകൂട്ടി ഒരു തീരുമാനവും മീന ജീവിതത്തിൽ സ്വീകരിച്ചിട്ടില്ല. വിവാഹത്തിനുമുൻപേ ഇനി ഞാൻ വീട്ടമ്മ മാത്രമാണ് എന്നൊന്നും ചിന്തിച്ചിരുന്നില്ല. ഭർത്താവുമൊത്ത് ഒരുമിച്ച് സുഖമായി ജീവിക്കാനല്ലേ വിവാഹം കഴിക്കുന്നത്. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് മൂന്നുവർഷത്തോളം സിനിമയിൽ നിന്നു മാറിനിന്നതെന്ന് മീന തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയിൽ നാൽപത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മീന.
ചെന്നൈയിൽ പ്രിയപ്പെട്ടവർ ചേർന്ന് അഭിനയയാത്രയുടെ നാലു പതിറ്റാണ്ട് ഇന്നലെ ആഘോഷിച്ചു. അതേസമയം, ജീവിതത്തിലെ വിഷമകരമായ ഘട്ടത്തിലൂടെയാണ് മീന ഇപ്പോൾ കടന്നു പോകുന്നത്. ഭർത്താവ് വിദ്യാസാഗറിന്റെ മരണം തീർത്ത വേദനയിൽ നിന്ന് പൂർണമായും മുക്തയായിട്ടില്ല നടി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു മകളാണ് മീനയ്ക്കുള്ളത്. വിജയ് ചിത്രം തെറിയിൽ മകൾ നൈനിക അഭിനയിച്ചിരുന്നു. ഭർത്താവിന്റെ വിയോഗത്തിന്റെ വേദനയിൽ നിന്ന് മീനയെ തിരികെ കൊണ്ടുവരാൻ സുഹൃത്തുക്കൾ എല്ലാവരും ശ്രമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























