Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പെണ്ണ് വിടാതെ പിന്തുടരുന്നുവെന്ന് കൈനോട്ടക്കാരന്റെ പ്രവചനം .. ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ല! കണ്ണടയൊക്കെ വെച്ച് മുഖം മൂടി നാദിർഷയ്‌ക്കൊപ്പം ആലുവ മണപ്പുറത്ത് പോയപ്പോൾ സംഭവിച്ചത്! വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്; ഏറ്റെടുത്ത് ആരാധകർ

06 MARCH 2023 08:46 AM IST
മലയാളി വാര്‍ത്ത

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്ജെക്ട് ഏതായാലും ദിലീപ് സിനിമയിൽ കോമഡി, അത്യാവശ്യം ആക്ഷൻ, സെന്റിമെന്റ്സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലുമുണ്ടാകും. ചുരുക്കത്തിൽ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച ഫീലാണ് ഒരു ദിലീപ് ചിത്രം കണ്ടിറങ്ങുമ്പോൾ എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി സ്ഥാനത്ത് പേര് വന്നതോടെ ദിലീപിന് കരിയറിലും ജീവിതത്തിലും പ്രതിസന്ധികളാണ്. കേസിന്റെ തുടക്ക സമയത്ത് നിരവധി പേർ നടൻ കുറ്റവാളിയല്ലെന്ന് വിശ്വസിച്ച് കൂടെ നിന്നിരുന്നു. എന്നാലിപ്പോൾ ഈ പിന്തുണയിലും കുറവ് വന്നിട്ടുണ്ട്. പിആർ വർക്കിലൂടെ സമൂഹമാധ്യമങ്ങളിൽ നടന്റെ പഴയ പ്രതിച്ഛായ തിരിച്ച് കൊണ്ടു വരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. സിനിമാ ലോകത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ദിലീപും നടി മഞ്ജു വാര്യരും തമ്മിലുള്ള വിവാഹ മോചനം. പ്രണയ വിവാഹിതരായ ഇരുവർക്കും മീനാക്ഷി എന്ന മകളും ജനിച്ചു. 2015 ഓടെ ഇരുവരും വിവാഹ മോചനം നേടി. നടി കാവ്യ മാധവനാണ് ദിലീപിന്റെ രണ്ടാം ഭാര്യയായി കടന്ന് വന്നത്. ഇരുവർക്കും മഹാലക്ഷ്മി എന്ന മകളും ജനിച്ചു. വിവാഹത്തിന് മുമ്പേ തന്നെ ദിലീപിനെയും കാവ്യയെയും സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ സിനിമാ ലോകത്ത് പ്രചരിച്ചിരുന്നു.

ഇപ്പോൾ പ്രതിസന്ധി കാലത്തും ദിലീപിനാെപ്പം നിൽക്കുന്ന സുഹൃത്തുക്കൾ നിരവധിയാണ്. ലാൽ ജോസ്, നാദിർഷ തുടങ്ങി പണ്ട് മുതലേ ദിലീപുമായി സൗഹൃദമുള്ളവർ ഇപ്പോഴും നടനൊപ്പമുണ്ട്. മുമ്പൊരിക്കൽ നാദിർഷയ്ക്കൊപ്പമുളള രസകരമായ സംഭവത്തെക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

 

 

ഞാനും നാദിർ‌ഷയും കൂടി ആലുവ മണപ്പുറത്ത് പോയി. ഭയങ്കര ക്രൗഡാണ്. കണ്ണടയൊക്കെ വെച്ച് മുഖം മൂടിയാണ് പോയത്. കൈ നോട്ടക്കാരെ കണ്ടപ്പോൾ കൈ നോക്കാമെന്ന് ഞാൻ പറഞ്ഞു. കൈ കൊടുത്തു. കലയുമായി വല്ല ബന്ധമുണ്ടോ, കലാകാരനാവാൻ വല്ല സാധ്യതയുണ്ടോയെന്ന് ചോദിച്ചു' 'ഏയ് എവിടെന്ന് എന്നാണ് കൈ നോട്ടക്കാരൻ പറഞ്ഞത്. പുളളി പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്, ഒരു പെണ്ണ് വിടാതെ പിന്തുടരുന്നെന്ന്. ഏത് പെണ്ണാണെന്ന് അപ്പോഴും പിടിയില്ല. ഇയാൾ പറയുന്നത് മുഴുവൻ തള്ളാണെന്ന് മനസിലായി' പോവാൻ നേരമാണ് തങ്ങൾ മറച്ച് പിടിച്ച മുഖം കാണിച്ചതെന്നും അപ്പോൾ കൈ നോട്ടക്കാരൻ ആശ്ചര്യപ്പെട്ടെന്നും ദിലീപ് പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. കേസിൽ കൂടുതൽ സാക്ഷികളെ വിസ്ത്രിക്കുന്ന സാഹചര്യത്തിൽ ഇനിയും വിചാരണ നടപടികൾ നീണ്ട് പോയേക്കാനാണ് സാധ്യത. വിചാരണക്ക് കൂടുതൽ സമയം തേടി വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഇനി സംവിധായകൻ ബാലചന്ദ്രകുമാർ അടക്കമുള്ളവരെയാണ് വിസ്തരിക്കാൻ ഉള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends