Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ദിവസം ചെറിയ ഒരു മരവിപ്പ് ആയിട്ടാകാം ഇത് കടന്നുവരുന്നത്... അന്ന് നമ്മൾ അത് ശ്രദ്ധിച്ചുവെന്ന് വരില്ല... എന്നാൽ ഒരു ഉറക്കം കഴിഞ്ഞ് നമ്മൾ ഉണരുന്ന സമയത്ത് സംഭവിക്കുന്നത്! രണ്ടാഴ്ചകൊണ്ട് മിഥുന്റെ അസുഖം നോർമലാകും! നടന്റെ രോ​ഗത്തെ കുറിച്ച് ഡോക്ടറുടെ വെളിപ്പെടുത്തൽ

06 MARCH 2023 10:45 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയതാരമാണ് മിഥുന്‍ രമേശ്. നടനായി സിനിമയിലെത്തിയ, പിന്നീട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ആര്‍ജെയുമൊക്കെയായി കയ്യടി നേടിയ താരമാണ് മിഥുന്‍ രമേശ്. പിന്നാലെ അവതാരകന്‍ എന്ന നിലയിലും മിഥുന്‍ കയ്യടി നേടി. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ അവതാരകരില്‍ ഒരാളാണ് മിഥുന്‍ രമേശ്. എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലൊരു വിഷമഘട്ടത്തിലൂടെ കടന്നു പോവുകയാണ് മിഥുന്‍ രമേശ്. ദിവസങ്ങൾക്ക് മുൻപാണ് നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിലായ വിവരം പുറത്ത് വന്നത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

തനിക്ക് ബെല്‍സ് പാള്‍സി ആണെന്ന് കഴിഞ്ഞ ദിവസമാണ് മിഥുന്‍ അറിയിച്ചത്. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് മിഥുന്റെ ഭാര്യയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മിയുമെത്തിയിരുന്നു. ഇപ്പോഴിതാ മിഥുന്റെ അസുഖത്തെ കുറിച്ച് ഡോ.രാജേഷ് കുമാർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഫേഷ്യൽ നേർവ് ഈ ഫേഷ്യൽ കനാലിലൂടെ മുഖത്തിന്റെ അഞ്ച് ഭാഗത്തേക്ക് നെർവ് സപ്ലൈ കൊടുക്കുന്നുണ്ട്.' 'ഒന്ന് നെറ്റിയുടെ ഭാഗം. കണ്ണിന്റെ ഭാഗങ്ങൾ. കവിളിന്റെ ഭാഗങ്ങൾ. നമ്മുടെ ചുണ്ടിന്റെ ഭാഗങ്ങൾ. താടിയുടെ ഭാഗങ്ങൾ. എന്നിങ്ങനെ അഞ്ച് ഭാഗത്തേക്കാണ് സപ്ലൈ. ഈ ഫേഷ്യൽ നേർവിൽ വരുന്ന നീർക്കെട്ട് ഏത് നേർവിനെയാണോ കമ്പ്രെസ്സ് ചെയ്യുന്നത് ആ ഭാഗത്ത് ബുദ്ധിമുട്ടുകൾ വരാം.' 'ഒരു കടുത്ത നീർക്കെട്ട് ആണെങ്കിൽ അത് മുഖത്തിന്റെ പകുതി ഭാഗം തന്നെ ബുദ്ധിമുട്ടിച്ചേക്കാം. അങ്ങനെ ആകുമ്പോൾ മുഖത്തിന്റെ ഒരു ഭാഗം താഴേക്ക് തൂങ്ങി നിൽക്കുന്ന അവസ്ഥയിലേക്ക് എത്താം. കണ്ണിന്റെ ഭാഗത്തേക്കുള്ള നാഡിയെയാണ് ബാധിക്കപ്പെട്ടത് എങ്കിൽ കണ്ണ് അടയ്ക്കാനൊക്കെയാകും ബുദ്ധിമുട്ട് വരിക.' 'നാവിന്റെ ഭാഗത്തേക്ക് ആണെങ്കിൽ നമുക്ക് രുചി അറിയാനുള്ള ബുദ്ധിമുട്ട് വരാം. ചിരിക്കാനും ചലിപ്പിക്കാനും ബുദ്ധിമുട്ട് വരാം. പ്രത്യേകിച്ചും ഒരു ലക്ഷണവും കാണിക്കാതെയാകും ഈ രോഗം വരുന്നത്. ഒരു ദിവസം ചെറിയ ഒരു മരവിപ്പ് ആയിട്ടാകാം ഇത് കടന്നുവരുന്നത്. അന്ന് നമ്മൾ അത് ശ്രദ്ധിച്ചുവെന്ന് വരില്ല.' 'എന്നാൽ ഒരു ഉറക്കം കഴിഞ്ഞ് നമ്മൾ ഉണരുന്ന സമയത്ത് നോക്കുമ്പോൾ നമുക്ക് മുഖം നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരും.

ഒരു ദിവസം നമ്മൾ എണീക്കുമ്പോൾ ഈ അവസ്ഥ കണ്ടാൽ നമ്മൾ ആദ്യം കരുതും സ്ട്രോക്ക് ആകുമെന്ന്. എന്നാൽ സ്ട്രോക്ക് ഉണ്ടാകുന്ന ഒരാളുടെ മുഖത്തല്ല ശരീരം മുഴുവനും ആ ബുദ്ധിമുട്ടുകൾ ഉണ്ടാകും.' 'സാധരണ ഗതിയിൽ ഫേഷ്യൽ പാൾസി വരുമ്പോൾ ഞാൻ പറഞ്ഞ ഈ ലക്ഷണങ്ങളാകും കണ്ടുവരുന്നത്. എന്നാൽ കുറച്ച് സെൻസിറ്റീവായ ആളുകളിൽ മുഖത്തും ചെവിയുടെ പിറകിലും വേദനയും ഫീൽ ചെയ്തേക്കാം. രാത്രി ഉറങ്ങുന്ന സമയം ആ കണ്ണ് മാത്രം തുറന്നിരിക്കുമ്പോൾ കണ്ണിൽ എന്തെങ്കിലും കടന്നാൽ കണ്ണിൽ അൾസർ രൂപപെട്ടേക്കാം.' 'ഇങ്ങനെ ഒക്കെയുള്ള ലക്ഷണങ്ങളും ഫേഷ്യൽ പൾസിക്ക് കണ്ടെന്നുവരാം. ഒരു ഗുരുതരമായ ആരോഗ്യ അവസ്ഥ ഒരിക്കലും ഫേഷ്യൽ പാൾസി രോഗിക്ക് ഉണ്ടാകാൻ ഇടയില്ല. ഈ രോഗം ഇന്ന കാരണം കൊണ്ടാണ് വരുന്നതെന്ന് ഇതുവരെ നടത്തിയ പഠനങ്ങളിൽ നിന്നും വ്യക്തമായിട്ടില്ല. റെയർ രോഗം ഒന്നുമല്ല. പത്തുശതമാനം കാരണം മാത്രമാണ് എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് പറയുന്നത്.' 'അതിൽ ഒന്ന് ചിക്കൻ പോക്സ് ഗണത്തിൽ പെട്ട ഹെർപ്പിസ് വൈറൽ മുഖാന്തിരമാകാം. രോഗ പ്രതിരോധ ശേഷി കുറയുന്ന അവസ്ഥയിലും ഈ രോഗം വരാം. ഹെർപ്പിസ് പോലെ തന്നെ കോവിഡ് വൈറസ് വന്നു പോയവരിലും ഈ രോഗാവസ്ഥ കണ്ടേക്കാം. അതിനെകുറിച്ച് പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.' നല്ലൊരു ഡോക്ടറിനെ കാണുക ഉപദേശം തേടുക എന്നതാണ് പ്രധാന ഘടകം. ഫിസിയോ തെറാപ്പിയാണ് രണ്ടാമത് ആവശ്യമുള്ളത്.

ഇതിന് നമുക്ക് രണ്ടാഴ്ച മുതൽ മൂന്നുമാസം വരെ സമയം വേണ്ടി വരും. ഈ സമയം കൊണ്ട് കംപ്ലീറ്റായി നമ്മുടെ ഫേഷ്യൽ നേർവ്സ് നോർമൽ അവസ്ഥയിലേക്ക് എത്തും.''മിഥുൻ രമേശിന്റെ വീഡിയോയിൽ നിന്നും മനസിലാകുന്നത് അദ്ദേഹത്തെ വലിയ രീതിയിൽ രോഗം ബാധിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ടുതന്നെ രണ്ടാഴ്ച കൊണ്ടൊക്കെ അദ്ദേഹം നോർമലായി വരും. തിരിച്ച് വരുമ്പോൾ അവരെ കംഫർട്ട് ആക്കുക. റെസ്റ്റ്, ഉറക്കം, എന്നിവ അത്യാവശ്യമാണെന്നും' രാജേഷ് കുമാർ പറയുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി തന്റെ യുട്യൂബ് ചാനലിലൂടെ ഡോക്‌ടർ രാജേഷ് തന്നെ പറഞ്ഞ വാക്കുകളാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends