മുംബൈ പോലീസ് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് കേസുമായി എനിക്ക് യാതൊരു ബന്ധവുമില്ല! സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ വിളിച്ചുകൊണ്ടിരിക്കുന്നു... ഞാൻ വഞ്ചിക്കപ്പെട്ടിട്ടില്ല' തുറന്ന് പറഞ്ഞ് നടിയുടെ പോസ്റ്റ്

താന്‍ ബാങ്ക് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് നടി ശ്വേത മേനോന്‍. മുംബൈ പോലീസ് അന്വേഷിക്കുന്ന ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് നടി തന്നെ പറഞ്ഞിരിക്കുകയാണ്. നടി ശ്വേത മേനോന്‍ ബാങ്ക് തട്ടിപ്പിനിരയായതായും അവര്‍ക്ക് ഇതിലൂടെ 57,636 രൂപ നഷ്ടമായെന്നും ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളോടാണ് ശ്വേത പ്രതികരിച്ചത്. മുംബൈയിലെ ഒരു സ്വകാര്യ ബാങ്കിന്റെ നാല്‍പ്പതോളം ഇടപാടുകാര്‍ക്ക് മൂന്നു ദിവസത്തിനുള്ളില്‍ അവരവരുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ നഷ്ടമായെന്നും അതില്‍ നടി ശ്വേത മേനോനും ഉള്‍പ്പെടുന്നു എന്ന് പറഞ്ഞായിരുന്നു വാര്‍ത്തകൾ പുറത്ത് വന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയായിരുന്നു..
സുഹൃത്തുക്കളെ,ടൈംസ് ഓഫ് ഇന്ത്യ അവരുടെ ലേഖനത്തിൽ എന്നെ തെറ്റായി ടാഗ് ചെയ്തു. ഇതുമൂലം സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊക്കെ വിളിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വഞ്ചിക്കപ്പെട്ടിട്ടില്ല.
https://www.facebook.com/Malayalivartha























