ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വാരിയെല്ലിന് ക്ഷതം! രണ്ടാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർ

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന് പരിക്ക്. ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എ.ഐ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സി.ടി സ്കാൻ എടുത്ത ശേഷം ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രഭാസ് - ദീപിക പദുകോൺ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന 'പ്രൊജക്ട് കെ'യുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്. ചിത്രത്തിന്റെ ഒരു ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. വലതുവശത്തെ വാരിയെല്ലിന് സമീപമാണ് പേശീവലിവ് ഉണ്ടായത്. പരിക്കില്‍ നിന്ന് മുക്തമാകാന്‍ ആഴ്ചകളെടുക്കുമെന്നതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് റദ്ദാക്കേണ്ടി വന്നതായും താരം പറഞ്ഞു. പ്രഭാസിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന പുതിയ ഫാന്റസി ഡ്രാമയാണ് പ്രൊജക്റ്റ് കെ. സി സിനിമയില്‍ ദീപിക പദുക്കോണാണ് നായികയായി അഭിനയിക്കുന്നത്. പ്രഭാസുമൊത്തുളള ദീപികയുടെ അദ്യചിത്രമാണിത്. ബോളിവുഡ് താരം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























