Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്! എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ.. മമ്മുട്ടിയുടെ പിആർഒ പങ്കുവെച്ച കുറിപ്പ് വൈറൽ

06 MARCH 2023 07:45 PM IST
മലയാളി വാര്‍ത്ത

ഇടയ്ക്കിടെ ഇടിവെട്ട് ഫോട്ടോകളുമായി എത്തി ആരാധകരെ വിസ്മയിപ്പിക്കുക എന്നത് സ്ഥിരം പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ആദ്യ ലോക്ക്ഡൗൺ സമയത്ത് തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചതിനു ശേഷം, അവിടെന്നിങ്ങോട്ട് മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ മമ്മുട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

കുറിപ്പ് ഇങ്ങനെ...

മമ്മൂക്ക ഇട്ട ഷർട്ട് ഇട്ട് ഒരു ഫോട്ടോ! ചങ്കുപറിച്ചുതന്നില്ലെങ്കിലും അനേകം പേരുടെ ചങ്കിടിപ്പായ ആ ചങ്കിനോട് ഒട്ടിക്കിടന്ന ഈ ഷർട്ട് മമ്മൂക്ക എനിക്ക് സമ്മാനിച്ചതാണ്. എനിക്ക് എന്നും അലക്കിത്തേച്ച് ഇസ്തിരിയിട്ടു വയ്ക്കാൻ ഒരു ഓർമ. ഒരു ദിവസം രാവിലെ ഈ ഷർട്ടിട്ട് വന്ന മമ്മൂക്കയ്ക്കൊപ്പം എത്ര ഫോട്ടോയെടുത്തിട്ടും മതി വന്നില്ല. കാര്യം തിരക്കിയ മമ്മൂക്ക ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് തിരിച്ചറിഞ്ഞു. അല്പം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഇട്ടിരിക്കുന്നത് വേറൊരു ഷർട്ട്. വൈകുന്നേരം എൻ്റെ കൈയിലേക്ക് ഗിഫ്റ്റ് ബാഗിൽ പൊതിഞ്ഞ് രാവിലെ തന്നെ കൊതിപ്പിച്ച ഷർട്ട്. ആ ഷർട്ടാണ് ഈ ഷർട്ട്!! എന്നിങ്ങനെയായിരുന്നു കുറിപ്പ്. സംഭവമെന്തായാലും നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends