പ്രാർത്ഥനകൾ ഫലിച്ചു! കണങ്കാലിലെ പരുക്ക് അതിജീവിച്ച് കനിഹ വീണ്ടും ജീവിതത്തിലേക്ക്... വീണ്ടും നടന്നു തുടങ്ങിയ ചിത്രങ്ങൾ പങ്കുവെച്ച് താരം

മലയാളത്തിന്റെ ഭാഗ്യനായികയാണ് കനിഹ. ‘പഴശ്ശിരാജ’ എന്ന ചിത്രത്തിലെ കൈതേരി മാക്കം എന്ന കഥാപാത്രം ഈ തെന്നിന്ത്യൻ നടിയെ മലയാള മനസ്സുകളിൽ ഉറപ്പിച്ചുനിർത്തി. സിനിമ പോലെത്തന്നെ ഫിറ്റ്നസും ജീവിതത്തിന്റെ ഭാഗമാണ് കനിഹക്ക്. കരിയറും കുടുംബവും ചേർത്തുപിടിച്ചുള്ള തിരക്കിനിടയിലും വ്യായാമം വിട്ടൊരു ഡെയ്ലി ഷെഡ്യൂളില്ല. ജീവിതത്തിലും വെള്ളിത്തിരയിലും കാണുന്ന പ്രസരിപ്പിന്‍റെ രഹസ്യവും ഫിറ്റ്നസ് തന്നെയെന്ന് കനിഹ തന്നെ പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുൻപായിരുന്നു കനിഹയുടെ കാലിന് പരുക്കേറ്റത്. കണങ്കാലിനേറ്റ് പരുക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് താരം. ഇപ്പോഴിതാ പരുക്കിനെ അതിജീവിച്ച് വീണ്ടും നടന്നു തുടങ്ങിയ സന്തോഷം പങ്കിടുകയാണ് കനിഹ. 2002ലാണ് കനിഹ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മൂന്ന്, നാല് വർഷം സിനിമയിൽ അഭിനയിച്ച താരം 2008ൽ വിവാഹിതയാവുകയും അതെ വർഷം തന്നെ മലയാള സിനിമയിലേക്ക് അതിശക്തമായി തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഭാഗ്യദേവത സിനിമയിലൂടെയാണ് കനിഹ തിരിച്ചുവരവ് നടത്തിയത്. അതൊരു കനിഹയുടെ മികച്ച വേഷങ്ങളിലേക്കുള്ള തുടക്കം മാത്രമായിരുന്നു. ഇന്നും കനിഹ സിനിമയിൽ സജീവമാണ്.
https://www.facebook.com/Malayalivartha























