ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് നന്ദി; നടി ദേവിക അമ്മയായ സന്തോഷം പങ്കുവെച്ച് വിജയ് മാധവ്; ഏറ്റെടുത്ത് ആരാധകർ

നടിയും അവതാരകയുമായ ദേവിക നമ്പ്യാരെയും ഗായകൻ വിജയ് മാധവിനെയും അറിയാത്തവരുണ്ടാകില്ല. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും വിശേഷങ്ങൾ എല്ലാം തന്നെ ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിൽ വളരെ സന്തോഷകരമായ വാർത്തയാണ് പങ്കുവെക്കുന്നത്. ഇരുവർക്കും ഒരു കുഞ്ഞു പിറന്നിരിക്കുകയാണ്. വിജയ് തന്നെയാണ് ദേവിക അമ്മയായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ‘ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി’ എന്നാണ് സന്തോഷം പങ്കുവച്ച് വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2022 ജനുവരി 22ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായി എത്തിയാണ് വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീത സംവിധാന രംഗത്തേക്കും വിജയ് മാധവ് കടന്നുവന്നു.
https://www.facebook.com/Malayalivartha























