ഉണ്ണി മുകുന്ദനൊപ്പം ബാലയെ കാണാൻ ആശുപത്രിയിൽ എത്തി അമൃത! ഞാനിപ്പോൾ ബാലയ്‌ക്കൊപ്പമാണ്.. ബാലയെ കണ്ടതിന് ശേഷം ഉണ്ണിമുകുന്ദൻ പറഞ്ഞതിങ്ങനെ...

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ബാലയെ ഐസിയുവിൽ കയറി കണ്ടെന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ. ബാല പൂർണ ബോധവാനാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പല വാർത്തകളും അടിസ്ഥാന രഹിതമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. നിലവിൽ ബാലയ്‌ക്കൊപ്പം ആശുപത്രിയിൽ തുടരുകയാണെന്ന് ഉണ്ണി മുകുന്ദൻ അറിയിച്ചു. ബാലയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടില്ല. ഡോക്ടറുമായി സംസാരിച്ചുവെന്നും ആവശ്യമായ എല്ലാവിധ ചികിത്സയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഉണ്ണി മുകുന്ദനൊപ്പം അമൃത ആശുപത്രിയിൽ ചെന്ന് ബാലയെ സന്ദർശിച്ച വിവരം നിർമാതാവ് എൻ എം ബാദുഷ ഫേസ്ബുക്ക് കുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. മകളെ കാണണമെന്ന് ബാല ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധിക്കപ്പെട്ട അമൃതാ സുരേഷിനെയാണ് ബാല ആദ്യ വിവാഹം കഴിച്ചിരുന്നത് . ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട് ഇവര്‍ക്ക്. എന്നാല്‍ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ടു പോയില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റില്ല എന്ന് തോന്നിയപ്പോള്‍ രണ്ടുപേരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അവന്തിക ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ്.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. തുടർന്ന് ബോധരഹിതനായ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. നേരത്തെയും കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബാല ചികിത്സ തേടിയിരുന്നു. കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലയുടെ ഭാര്യ എലിസബത്തുമായും ബാല സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സാമൂഹ്യ സേവന രംഗത്തും ബാല എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്.
നടി മോളി കണ്ണമാലി ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് രോഗചികിത്സയ്ക്കുള്‍പ്പെടെയുള്ള ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ബാല നിലകൊണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ വന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടര്‍ ആണ്. അതിനും മുന്‍പേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























