Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി; ബാലയുടെ അടുത്ത് നിന്നും മാറാതെ അമൃതയും പാപ്പുവും! മകളെ കെട്ടിപിടിച്ച് കരഞ്ഞ് ബാല.. ആശുപത്രിയിൽ നെഞ്ച് തകരുന്ന കാഴ്ച്ച

07 MARCH 2023 04:16 PM IST
മലയാളി വാര്‍ത്ത

പ്രശസ്ത നടന്‍ ബാലയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ നടുക്കത്തിലാണ് മലയാളസിനിമ ലോകം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇപ്പോഴിതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാ​ര്യ അമൃത സുരേഷും മകളും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത ആശുപത്രയിൽ എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു.

'ബാല ചേട്ടന്റെ അടുത്ത് ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour', എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കുറച്ചുകാലമായി സിനിമയില്‍ നിന്ന് വിട്ടു നിന്നിരുന്ന ബാല അടുത്തിടെ അഭിനയിത്തിലേക്കു മടങ്ങി വന്നിരുന്നു. അതുപോലെ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ബാലയുടെ ഭാര്യ എലിസബത്തുമായും ബാല സമൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. സാമൂഹ്യ സേവന രംഗത്തും ബാല എന്നും നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നടി മോളി കണ്ണമാലി ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് രോഗചികിത്സയ്ക്കുള്‍പ്പെടെയുള്ള ചികിത്സാ സഹായം ലഭ്യമാക്കുന്നതിനായി ബാല നിലകൊണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസവും മോളി കണ്ണമാലിയും ബാലയും കൂടിയുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തിടെ ഭാര്യ എലിസബത്തുമായുള്ള വിവാഹമോചന വാര്‍ത്തകള്‍ വന്നെങ്കിലും അതെല്ലാം കാറ്റില്‍പ്പറത്തി ബാല എലിസബത്തുമായി ഒന്നിച്ചു പ്രേക്ഷകമുന്നിലെത്തിയിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടര്‍ ആണ്. അതിനും മുന്‍പേ ബാല ആതുരസേവന രംഗത്ത് സജീവമായി മാറിയിരുന്നു. ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വച്ച് മാത്രമേ പൊതുവിടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. അടുത്തിടെ ബാല വീട്ടിലില്ലാത്ത തക്കം നോക്കി ഭാര്യയ്ക്ക് നേരെ ചിലര്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ബിഗ്‌ ബി എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends