എല്ലവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്.. എന്റെ ഫാഷൻ സെൻസ് ഞാൻ നിർത്തില്ല; മഞ്ഞ നെയിൽപോളിഷും വെള്ള മുത്തുമാലയും കമ്മലും! സ്റ്റൈലിഷ് ലുക്കിൽ അണിഞ്ഞൊരുങ്ങി റിയാസ്; പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളാണ് ബിഗ് ബോസ് മലയാളം പിന്നിട്ടത്. ഇപ്പോഴിതാ അഞ്ചാം സീസണിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ മാസം അവസാനത്തോടെ തന്നെ അഞ്ചാം സീസണ്‍ സംപ്രേക്ഷണം ചെയ്ത് തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ട് സോഷ്യല്‍ മീഡിയിയലെങ്ങും ബിഗ് ബോസ് ആണ് ചര്‍ച്ചാ വിഷയം. കഴിഞ്ഞ സീസണിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. ഇതുവരെ വരെ അരങ്ങേറിയതില്‍ ഏറ്റവും നാടകീയമായ സീസണായിരുന്നു സീസണ്‍ 4. താരങ്ങള്‍ തമ്മിലുള്ള അടിയും വഴക്കുമൊക്കെ സകല പരിധിയും ലംഘിക്കുന്നതിന് പോയ സീസണ്‍ സാക്ഷ്യം വഹിച്ചു. അതേസമയം തന്നെ ധാരാളം പുതിയ താരങ്ങളേയും നാലാം സീസണ്‍ സൃഷ്ടിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവേഴ്‌സും ടെലിവിഷന്‍ താരങ്ങളുമായിരുന്നു പോയ സീസണില്‍ മത്സരിച്ചതില്‍ കൂടുതലും. മിക്ക സോഷ്യല്‍ മീഡിയ താരങ്ങളും ബിഗ് ബോസോടെ വലിയ താരങ്ങളായി മാറിയിരിക്കുകയാണ്. തുടക്കത്തില്‍ അത്ര ജനപ്രീയരല്ലാതിരുന്ന പലരും ഷോ കഴിയുമ്പോഴേക്കും വലിയ ആരാധകപിന്തുണ നേടിയെടുക്കുകയായിരുന്നു.
അക്കൂട്ടത്തില്‍ ഒരാളാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് സീലം ബിഗ് ബോസിലെത്തുന്നത്. ഷോയിലെ ഒന്നാമനായി നിന്ന റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയത് റിയാസ് ആയിരുന്നു. പിന്നാലെ റിയാസിന് വൻ സൈബർ ആക്രമണമായിരുന്നു നേരിടേണ്ടി വന്നത്. ഷോയ്ക്ക് ശേഷവും റിയാസ് സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ, തന്റെ പുതിയ ഫാഷൻ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് റിയാസ്. ‘എല്ലവാരാലും ഇഷ്ടപ്പെടാനല്ല ഞാനിവടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത് തുടരുക’ എന്നാണ് വീഡിയോയ്‌ക്കൊപ്പം റിയാസ് കുറിച്ചിരിക്കുന്നത്. ‘നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെ’ന്നും താരം പറയുന്നു. നിരവധി പേരാണ് താരത്തിനെതിരെ അധിക്ഷേപവും പരിഹാസവുമൊക്കെയായി എത്തിയിരിക്കുന്നത്. വെറുപ്പ് പ്രചരിക്കുന്നവരെ കാര്യമാക്കേണ്ട എന്നാണ് റിയാസിന് പിന്തുണയുമായി എത്തുന്നവർ പറയുന്നത്.
https://www.facebook.com/Malayalivartha























