അപ്രതീക്ഷിതമായി സംഭവിച്ച തീപിടിത്തത്തിൽ ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും കത്തി നശിച്ചു! ടോവിനോ നായകനായി എത്തുന്ന ചിത്രത്തിൽ ലക്ഷങ്ങൾ നഷ്ടം..

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ സെറ്റിൽ തീപിടിത്തം. കാസർക്കോട്ടെ ചീമേനി ലോക്കേഷനിൽ തീപിടിത്തമുണ്ടായിരിക്കുന്നത്. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളും തീയിൽ നശിച്ചു എന്നും ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി എന്നും പ്രൊഡക്ഷൻ കൺട്രോളർ പ്രിൻസ് റാഫേൽ പറഞ്ഞു. അപ്രതീക്ഷിതമായി സംഭവിച്ച തീപിടിത്തം ചിത്രത്തിന്റെ തുടർന്നുള്ള ഷൂട്ടിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങൾ പിന്നിടുമ്പോളാണ് അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിംഗ് കൂടയെ ബാക്കിയുണ്ടായിരുന്നൊള്ളൂ. തീപിടുത്തം ഉണ്ടായപ്പോൾ ലൊക്കേഷനിലെ ആളുകൾ അവിടെ ഉണ്ടായിരുന്നെതിനാൽ തീ അണക്കാനുള്ള പ്രവർത്തനങ്ങൾ പെട്ടെന്ന് ചെയ്തു. ഇതിനാൽ വലിയ അപകടം ഒഴുവായി. ടൊവിനൊ തോമസ് നായകനാകുന്ന ചിത്രത്തിൽ മൂന്നുകാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് താരം എത്തുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ.
https://www.facebook.com/Malayalivartha























